കാര്‍ഷിക ഗ്രാമവികസന ബാങ്ക് ജീവനക്കാരുടെ സമ്മേളനം തുടങ്ങി
തിരൂര്‍: ഓള്‍ കേരള പ്രാഥമിക സഹകരണ കാര്‍ഷിക വികസനബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ ദ്വിദിന സംസ്ഥാന സമ്മേളനത്തിന് തിരൂരില്‍ തുടക്കം. മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യു.കെ ദാമോദരന്‍ അധ്യക്ഷനായി. കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സോളമന്‍ അലക്‌സ് മുഖ്യപ്രഭാഷണം നടത്തി.
അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ, ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അനിത കിഷോര്‍, ടി.എന്‍ ശിവശങ്കരന്‍, പി.കെ പ്രദീപ് മേനോന്‍, സി. കൃഷ്ണന്‍, ഒ. മൊയ്തീന്‍, പി. പ്രദീപ്കുമാര്‍, ഷാജി ജോണ്‍, വൈ.എം.സി ചന്ദ്രശേഖരന്‍, പി. രാജന്‍ സംസാരിച്ചു. സാംസ്‌കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.എ റഷീദ് അധ്യക്ഷനായി. ആലങ്കോട് ലീലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഇ.ടി മുഹമ്മദ്ബഷീര്‍ എം.പി, ആകാശവാണി ന്യൂസ് റീഡര്‍ ഹക്കീം കൂട്ടായി, ഇ.കെ ഗിരിധരന്‍, എന്‍.പി ശ്രീധരന്‍ സംസാരിച്ചു.
സെമിനാര്‍ വി. അബ്ദുറഹ്മാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ. നീലകണ്ഠന്‍ അധ്യക്ഷനായി. കൂടാളി ശ്രീധരന്‍ വിഷയം അവതരിപ്പിച്ചു. പി. കൃഷ്ണന്‍ നായര്‍, വേണുഗോപാലന്‍ നായര്‍, പി.എം വിജയകുമാര്‍, കെ. കണ്ണദാസ്, ജലാലുദ്ദീന്‍ സംസാരിച്ചു. പ്രകടനവും നടന്നു.
പൊതുസമ്മേളനം മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. പി. രാമന്‍കുട്ടി, കുറുക്കോളി മൊയ്തീന്‍, ഹംസകുട്ടി, കെ.പി പ്രദീപ്, പി.പി ഖാലിദ്, കെ. നളിനാക്ഷന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."