HOME
DETAILS
MAL
ഹിന്ദി അധ്യാപക് മഞ്ച് ഡി.ഡി.ഇ ഓഫീസ് മാര്‍ച്ച് നടത്തി
backup
October 22 2016 | 20:10 PM
മലപ്പുറം: ഹിന്ദി അധ്യാപക പരിശീലന കോഴ്സ് ബി.എഡിന് തുല്യമാക്കിയ ഉത്തരവ് റദ്ദ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദി അധ്യാപക് മഞ്ച് (ഹം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.ഡി.ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
സംസ്ഥാന സെക്രട്ടറി കെ. മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ടി കുഞ്ഞഹമ്മദ് അധ്യക്ഷനായി.
കെ.പി വാഹിദ്, ജില്ലാ ഭാരവാഹികളായ വിനോദ്, സേതുമാധവന്, കെ. അഹമ്മദ് ഹാരിസ്, ഹുസൈന് മഞ്ചേരി സംസാരിച്ചു. അലവി കുട്ടി, സെബാസ്റ്റ്യന്‍, സുജീര്‍ ബാബു, സുരേഷ് രാജ്, എ. അബ്ദുല്‍ റഫീഖ്, അറബി അബൂബക്കര്‍, വിമലകുമാരി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."