HOME
DETAILS
MAL
ചാലിയാര്‍ ജലം തമിഴ്നാട് കൊണ്ടു പോകുന്നത് അന്വേഷിക്കണം: വികസന സമിതി
backup
October 22 2016 | 20:10 PM
മലപ്പുറം: ജില്ലയിലെ പ്രധാന നദിയായ ചാലിയാറിന്റെ ഉത്ഭവ സ്ഥാനത്തു നിന്ന് തമിഴ്നാട് വെള്ളം വഴിതിരിച്ചു കൊണ്ടുപോകുന്നതായ റിപ്പോര്‍ട്ടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ടി.വി ഇബ്രാഹീം എം.എല്‍.എ.യാണ് പ്രമേയം അവതരിപ്പിച്ചത്. ജില്ലയില്‍ പുതുതായി രൂപീകരിച്ച നഗരസഭകളില്‍ മതിയായ ജീവനക്കാരെ നിയമിക്കണമെന്ന് പരപ്പനങ്ങാടി നഗരസഭാ ചെയര്പെഴ്സന് വി.വി ജമീല അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. പട്ടികജാതിക്കാര്‍ക്ക് വീടുവെക്കുന്നതിനുള്ള ഭൂമി വിതരണത്തിലെ അപാകത പരിഹരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണനും റേഷന്‍ വിതരണം സാധാരണ നിലയിലാക്കാന്‍ അടിയന്തര നടപടി വേണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം സലീം കുരുവമ്പലവും ആവശ്യപ്പെട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."