ഫാഷന്‍ ഗോള്‍ഡ് റിയല്‍ എസ്റ്റേറ്റിലേക്ക്
കണ്ണൂര്‍: പ്രശസ്ത ബിസിനസ് ഗ്രൂപ്പായ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലിന്റെയും ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിയര്‍ ടൈറ്റില്‍ ഗ്രൂപ്പിന്റെയും നൂതന സംരംഭമായ ഫാഷന്‍ റിയല്‍ട്ടേഴ്സിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും പയ്യന്നൂര്‍ നഗരസഭാ ചെയര്മാന് ശശി വട്ടക്കൊവ്വല്‍ നിര്‍വഹിച്ചു. ഫാഷന്‍ ഗോള്‍ഡ് ഗ്രൂപ്പ് ചെയര്മാന് എം.സി ഖമറുദ്ദീന് അധ്യക്ഷനായി. ക്ലിയര്‍ ടൈറ്റില്‍ സി.ഇ.ഒ ജമാല്‍ പദ്ധതി വിശദീകരിച്ചു. സയ്യിദ് മുഖ്താര്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി. ഇന്റര്‍നാഷണല്‍ ട്രെയ്നര്‍ മോന്‍സി വര്‍ഗീസ് മോട്ടിവേഷന്‍ ക്ലാസിനു നേതൃത്വം നല്കി. എം.ഡി ടി.കെ പൂക്കോയ തങ്ങള്‍, ഗ്രൂപ്പ് ഡയറക്ടര്‍മാരായ കെ സൈനുദ്ദീന്‍, എ.ജി മുഹമ്മദ് കുഞ്ഞി, ഡയറക്ടര്‍മാരായ ഹാരിസ് അബ്ദുല്‍ ഖാദര്‍, ഹിഷാം, നൗഷാദ്, സയ്യിദ് അഷ്റഫ് ഐദീദ് തങ്ങള്‍, ഇ.എം അബ്ദുല്‍ അസീസ്, ഷാഫി ഹാജി, സയ്യിദ് മുക്താര്‍ തങ്ങള്‍, ജി.എം സൈനുല്‍ ആബിദീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."