വയനാട് റെയില്‍വേ; സര്‍വേക്ക് അനുവദിച്ച പണം നല്‍കിയില്ലെന്ന് പരാതി
സുല്‍ത്താന്‍ ബത്തേരി: നിലമ്പൂര്‍-വയനാട് റെയില്‍വേ ലൈന്‍ നിര്‍മാണത്തിന്റെ പ്രതിസന്ധിക്ക് കാരണം ഉദ്യോഗസ്ഥരെന്ന് ആരോപണം. പാതയുടെ സര്‍വേ നടത്താന്‍ നിയോഗിക്കപെട്ട ഡി.എം.ആര്.സിക്ക് സര്‍ക്കാര്‍ അനുവദിച്ച പണം നല്കാന് ഉദ്യോഗസ്ഥര്‍ തയാറാവാത്തതാണ് പ്രിതിസന്ധി സൃഷിടിക്കുന്നത്. സര്‍വേ നടത്തുന്നതിനാവശ്യമായ തുക ഇതുവരെ ഡി.എം.ആര്.സിക്ക് നല്കാന് സെക്രട്ടറിയേറ്റിലെ ബന്ധപെട്ട ഉദ്യോഗസ്ഥര്‍ തയാറാവുന്നില്ലാണ് ആരോപണം ഉയരുന്നത്.
കഴിഞ്ഞ നാല് മാസമായി ഡി.എം.ആര്.സി നിരവധിതവണ അഭ്യര്‍ഥിച്ചിട്ടും പണം നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ സര്‍വേ നടത്താന്‍ കഴിയില്ലന്ന് ഡി.എം.ആര്.സി അറിയിച്ചിരിക്കുകയാണ്. അതിനാല്‍ അടിയന്തരമായി സര്‍വേക്കാവശ്യമായ പണം ലഭ്യമാക്കാന്‍ ജില്ലയിലെ ജനപ്രതിനിധികള്‍ ഇടപെടണമെന്നാണ് ആവശ്യം.
ഡല്‍ഹി മെട്രോ അടക്കം വിജയകരമായി പൂര്‍ത്തിയാക്കിയ ഡി.എം.ആര്.സിക്ക് പാതയുടെ നിര്‍മാണ ചുമതല നല്കിയാല് ഉദ്യോഗസ്ഥര്‍ക്ക് കമ്മിഷന് ലഭിക്കില്ലന്നതാണ് പണം നല്കുന്നതില് അലംഭാവം കാണിക്കുതെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."