മഹാരാജാസ് കോളജിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്
കൊച്ചി: മഹാരാജാസ് കോളജിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വാഗ്ദനാനം ചെയ്തു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തിലാണ് മന്ത്രി എല്ലാ സഹായവു വാഗ്ദാനം ചെയ്തത്. നവംബര്‍ 13ന് മന്ത്രി ഡോ. തോമസ് ഐസക് കോളജ് സന്ദര്‍ശിക്കുന്നുണ്ട്. അന്ന് ഇത് സംബന്ധിച്ച വിശദമായ ചര്‍ച്ച നടക്കുമെന്നും മന്ത്രി പറഞ്ഞു.
കോളജ് ഗ്രൗണ്ടിന് മുന്നില്‍ മെട്രോ നിര്‍മിക്കുന്ന നടപ്പ് വഴിയുടെ നിര്‍മാണത്തിനായി കോളജ് വക സ്ഥലം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചയും യോഗത്തില്‍ നടന്നു. ഇതുവരെ മെട്രോയ്ക്ക് വിട്ടുനല്‍കിയ സ്ഥലത്തിനു നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും അത് ഉറപ്പാക്കിയതിന് ശേഷമെ ഇനിയും സ്ഥലം വിട്ടു നല്‍കാവൂ എന്നും അധ്യാപക വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ഇടിഞ്ഞു പൊളിഞ്ഞ ഓഡിറ്റോറിയം നവീകരിക്കണമെന്ന ആഭിപ്രായവും യോഗത്തില്‍ ഉന്നയിച്ചു.
യോഗത്തില്‍ പങ്കെടുത്ത ഹൈബി ഈഡന് എം.എല്‍.എ ഒരു കോടി രൂപ നല്‍കാമെന്നു യോഗത്തില്‍ പറഞ്ഞു. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ പി.ഐ ഷേഖ് പരീത്, എ.കെ.ജി.സി.ടി.എ പ്രതിനിധി റോമല്‍ ജോസഫ്, പി.ടി.എ വൈസ് പ്രസിഡന്റ് രാജു വാഴക്കാല, മഹാരാജാസ് കോളജ് യൂനിയന്‍ ചെയര്മാന് അശ്വിന് രാജ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."