വാടകയ്ക്ക് എടുത്ത കാര്‍ വ്യാജ ആര്‍.സി ബുക്ക് നിര്‍മിച്ച് പണയം വെച്ചു പണം തട്ടിയ വിദ്യാര്‍ഥി പിടിയില്‍
തൊടുപുഴ: വാടകയ്ക്ക് എടുത്ത ഇന്നോവ കാര്‍ വ്യാജ അര്‍സി ബുക്ക് നിര്‍മ്മിച്ച് പണയം വെച്ചു പണം തട്ടിയ സംഭവത്തില്‍ കോളജ് വിദ്യാര്‍ഥി പിടിയില്‍.സംഭവത്തിനുപിന്നില്‍ വന്‍ റാക്കറ്റുള്ളതായി സൂചന.തൊടുപുഴ കൊല്ലപ്പള്ളില്‍ മാത്യു(19)നെയാണ് പൊലിസ് പിടികൂടിയത്.
സമീപകാലത്തവരെ കെഎസയു പ്രവര്‍ത്തകനും ഇപ്പോള്‍ എസ്എഫ്‌ഐയിലേയ്ക്ക് മാറിയ യുവാവാണ് മാത്യുവെന്ന് പൊലിസ് പറഞ്ഞു.കഴിഞ്ഞ ജൂലൈ 22നാണ് ഇടവെട്ടി സ്വദേശി അബ്ദുള്‍ റഹീമിന്റെ ഇന്നോവ കാര്‍ സംഘം വാടകയ്ക്ക് എടുത്തത്.ഗള്‍ഫില്‍ നിന്നെത്തിയ ബന്ധുക്കള്‍ക്ക് യാത്ര ചെയ്യാനാണ് ഇന്നോവ കാര്‍ എന്ന് ഉടമയെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് വാഹനം വാടകയ്ക്ക് എടുത്തത്.വാഹനം നല്‍കിയശേഷം ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരികെ നല്‍കാതെ വാഹനം കൊണ്ടുപോയ മാത്യുവിനെ വിളിച്ചപ്പോഴാണ് അടുത്ത ദിവസമെത്തിക്കാമെന്നു മറുപടി നല്‍കിയത്. എന്നാല്‍ വാഹനം നല്‍കാതായതോടെ ഉടമ വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന ജിപിഎസ് സംവിധാനമുപയോഗിച്ച് പരിശോധന നടത്തിയപ്പോഴാണ് കാര്‍ ആലപ്പുഴയിലുണ്ടെന്നറിഞ്ഞത്.
വാഹനയുടമയും സംഘവും ആലപ്പുഴയിലെത്തി അന്വേഷണം നടത്തി വാഹനം കണ്ടെത്തിയെങ്കിലും ഇന്നോവ കാര്‍ അരൂര്‍ സ്വദേശിയ്ക്ക് 4 ലക്ഷം രൂപയ്ക്ക് പണയം വെച്ചതായി മനസിലാക്കി.ഉടമയുടെ പേരും മറ്റ് വിവരങ്ങളും മാറ്റാതെയാണ് സംഘം ആര്‍സി ബുക്ക് നിര്‍മ്മിച്ചിരുന്നത്.ഇടുക്കി ആര്‍ടിഒ രജിസ്‌ട്രേഷനിലുള്ള വാഹനം എറണാകുളം രജിസ്‌ട്രേഷനിലേയ്ക്ക് മാറ്റിയതിനുശേഷമാണ് തട്ടിപ്പ് നടത്തിയത്.
വെള്ളിയാഴ്ച രാത്രി തൊടുപുഴ ടൗണില്‍ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്‌ഐ ജോബിന്‍ ആന്റണി,അഡീഷണല്‍ എസ്‌ഐ എംവി പൗലോസ്,തൊടുപുഴ ഡിവൈഎസ്പിയുടെ ഷാഡോ പൊലിസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."