HOME
DETAILS

ഉള്‍നാടന്‍ ടൂറിസത്തിലൂടെ മുണ്ടാറും ശ്രദ്ധേയമാകുന്നു

  
backup
October 23 2016 | 02:10 AM

%e0%b4%89%e0%b4%b3%e0%b5%8d%e2%80%8d%e0%b4%a8%e0%b4%be%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f


വൈക്കം: പിന്നോക്കാവസ്ഥയില്‍ നിന്ന് മുണ്ടാറിനും രക്ഷാമാര്‍ഗമൊരുങ്ങുന്നു. തലയാഴം, കല്ലറ പഞ്ചായത്തുകളുടെ പരിധിയില്‍പ്പെടുന്ന പ്രദേശമാണ് മുണ്ടാര്‍. ഉള്‍നാടന്‍ ടൂറിസത്തിലൂടെയാണ് മുണ്ടാറെന്ന ഗ്രാമം വിനോദസഞ്ചാര ഭൂപടത്തിലേക്ക് കാലെടുത്തുവെക്കുന്നത്. ഇരുപതോളം വരുന്ന യുവാക്കള്‍ വായ്പ എടുത്ത് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ മുണ്ടാര്‍ ഉള്‍നാടന്‍ ജലഗതാഗതം മികച്ച നേട്ടമാണ് കൊയ്തുകൊണ്ടിരിക്കുന്നത്.
അന്തരീക്ഷ മലിനീകരണവും, ശബ്ദമലിനീകരണവുമില്ലാത്ത ഈ ഗ്രാമത്തെ വിദേശ സഞ്ചാരികളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്നവരും ഒരേപോലെ ഇഷ്ടപ്പെടുന്നു. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ചെറിയ ഹൗസ് ബോട്ടുകളും ലഭ്യമാണ്. കരിയാറിലൂടെയുള്ള യാത്ര ആരെയും ആകര്‍ഷിക്കുന്നതാണ്. കൂടാതെ ചെറിയ വള്ളങ്ങളില്‍ നാട്ടുതോടുകളിലും യാത്ര ചെയ്യാം. രാജഭരണകാലത്തുണ്ടായിരുന്ന ജലപാതയായ കെ.വി കനാല്‍ കടന്നുപോകുന്നത് മുണ്ടാറിലൂടെയാണ്.
കൂടാതെ ദിവാന്‍ തോട്, എഴുമാന്തുരുത്ത് കായല്‍ എന്നീ ജലപാതകളുമുണ്ട്. ഈ തോടുകളിലൂടെ സഞ്ചാരികള്‍ പോകുന്നത് വേമ്പനാട്ട് കായലിലേക്കാണ്. അതോടൊപ്പം വിദേശികളുടെ ഇഷ്ടസ്ഥലങ്ങളായ കുമരകം, പാതിരാമണല്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇവിടെനിന്നും പോകാം. ടൂറിസം സാദ്ധ്യതകള്‍ സജീവമായതോടെ നിരവധി തൊഴില്‍ സാദ്ധ്യതകളും ഇവിടെ തുറക്കപ്പെട്ടിട്ടുണ്ട്. ഭക്ഷണവിഭവങ്ങളുടെ ഗുണനിലവാരത്തിലും മുണ്ടാര്‍ മുന്‍പന്തിയിലാണ്. നാട്ടുമീനുകളായ കരിമീന്‍, വരാല്‍, കാരി, ചെമ്പല്ലി, വാള, മഞ്ഞക്കൂരി തുടങ്ങിയ വിഭവങ്ങള്‍ ടൂറിസ്റ്റുകള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. വടയാര്‍ മുട്ടുങ്കലില്‍ സ്പില്‍വേ യാഥാര്‍ഥ്യമാവുകയാണെങ്കില്‍ ഇത്തിപ്പുഴ, മുറിഞ്ഞപുഴ, പൂത്തോട്ട, വെള്ളൂര്‍, പിറവം തുടങ്ങിയ സ്ഥലങ്ങളിലെ ടൂറിസം സാദ്ധ്യതകള്‍ക്കും മുണ്ടാറിന് പ്രയോജനപ്പെടുത്താന്‍ സാധിക്കും. ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകള്‍ മനസ്സിലാക്കി സര്‍ക്കാര്‍ തലത്തില്‍ പുതിയ സംരഭങ്ങള്‍ തുടങ്ങിയാല്‍ വൈക്കത്തിന് വിനോദസഞ്ചാരരംഗത്ത് മുന്നേറാന്‍ കഴിയും. ഈ മാറ്റത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് മുണ്ടാറില്‍ സജീവമായിക്കൊണ്ടിരിക്കുന്ന നിരവധി ടൂറിസം ക്ലബ്ബുകള്‍ മുന്നോട്ട് നീങ്ങുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ് 

International
  •  2 months ago
No Image

പത്തുദിവസ പര്യടനം; പ്രിയങ്ക ഗാന്ധി 23 ന് വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് മന്ത്രി എം.ബി രാജേഷ്

Kerala
  •  2 months ago
No Image

പാലക്കാട് കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 months ago
No Image

സംസാരിച്ചത് സദുദ്ദേശത്തോടെ; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

Kerala
  •  2 months ago
No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago