HOME
DETAILS
MAL
കോട്ടൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ബസ് സര്‍വീസ്; മനുഷ്യാവകാശ കമ്മിഷന് വിശദീകരണം തേടി
backup
October 23 2016 | 02:10 AM
തിരുവനന്തപുരം: മലയോര ആദിവാസി പിന്നോക്ക മേഖലയായ കോട്ടൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് രാവിലെ കെ.എസ്.ആര്.ടി.സി, ബസ് സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം സംബന്ധിച്ച് കെ.എസ്.ആര്.ടി.സി, എം.ഡിയും റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും അടിയന്തിര വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഉത്തരവ്.
രാവിലെ ഏഴരയ്ക്ക് കോട്ടൂരില്‍ നിന്നും കാട്ടാക്കടയ്ക്കുള്ള ബസ് തിരുവനന്തപുരത്തേക്ക് നീട്ടണമെന്നാണ് ആവശ്യം. ഇല്ലെങ്കില്‍ എഴരയ്ക്ക് ബേക്കറി വഴി തിരുവനന്തപുരത്തേക്ക് പുതിയ സര്‍വീസ് ആരംഭിക്കണം. തിരുവനന്തപുരം നഗരത്തിലെ കോളജുകളില്‍ പഠിക്കുന്ന ഒരു കൂട്ടം വിദ്യാര്‍ഥികള്‍ക്കു വേണ്ടി കോട്ടൂര്‍ സ്വദേശി വി.എസ് ജയകുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."