ഹൂതികളുടെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനം; കടുത്ത നടപടി സ്വീകരിക്കുമെന്ന് അറബ് സഖ്യസേന
റിയാദ്: യമനില്‍ യു.എന്‍ നേതൃത്വത്തില്‍ പ്രഖ്യാപിച്ച 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ കാലയളവില്‍ ഹൂതികള്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിച്ചതായി സഊദി നേതൃത്വത്തിലുള്ള അറബ് സഖ്യസേന വ്യക്തമാക്കി. ഹൂതികളുടെ ഭാഗത്ത് നിന്ന് നിരവധി വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായിട്ടുണ്ടെന്നും ലംഘനം തുടരുന്ന പക്ഷം കടുത്ത നടപടികളിലേക്ക് സഖ്യസേന കടക്കുമെന്നും സഖ്യസേന വക്താവ് മേജര്‍ ജനറല്‍ അഹ്മദ് അല്‍ അസീരി വ്യക്തമാക്കി. ദുരിതാശ്വാസ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് യു.എന്നിന്റെ നേതൃത്വത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
വാക്കിലല്ല, പ്രവര്‍ത്തികളുടെ അടിസ്ഥാനത്തിലാണ് വെടിനിര്‍ത്തല്‍ കരാര്‍ വിലയിരുത്തുക. ലംഘനങ്ങളില്‍ സഖ്യസേന പരമാവധി ആത്മനിയന്ത്രണം പാലിക്കുമെന്നും അസീരി പറഞ്ഞു. ദുരിതാശ്വാസ സഹായങ്ങള്‍ മുടങ്ങാതെ യമനില്‍ എത്തിക്കുന്നുണ്ട്. ഹൂതികള്‍ ഉപരോധമേര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ മാത്രമാണ് ദുരിതാശ്വാസവസ്തുക്കള്‍ എത്താത്തതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, സഊദി വിദേശകാര്യ മന്ത്രിയും ഹൂതികളുടെ നടപടികള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ അതിര്‍ത്തിയെയും പൗരന്മാരെയും സംരക്ഷിക്കേണ്ടത് സഊദിയുടെ അവകാശമാണെന്നും വെടിനിര്‍ത്തല്‍ നിലവില്‍ വന്നിട്ടും അത് പാലിക്കാന്‍ ഹൂതികള്‍ ഒരുക്കമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൂതികള്‍ വെടിനിര്‍ത്തല്‍ പാലിക്കണമെന്നും സഊദിക്കെതിരെ വരുന്ന മിസൈല്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സഊദിക്ക് അവകാശമുണ്ടെന്നും യു.എസ് സെക്രട്ടറി ജോണ്‍ കെറിയും വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ യമനില്‍ പ്രാബല്യത്തില്‍ വന്നത്. യമനില്‍ കഴിഞ്ഞ വര്‍ഷം മെയ് 12ന് തുടങ്ങിയ സൈനിക നടപടിക്കിടെ ഇത് നാലാം തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നത്. കരാര്‍ നിലവില്‍ വന്നതിനു ശേഷവും ആദ്യ 12 മണിക്കൂറിനിടെ തന്നെ 193 തവണ ഹൂതി വിഭാഗം വെടിനിര്‍ത്തല്‍ ലംഘിച്ചതായാണ് യമന്‍ സര്‍ക്കാറിന്റെ വെളിപ്പെടുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."