കട്ജുവുമായുള്ള കൂടിക്കാഴ്ച തികച്ചും വ്യക്തിപരം: എ.ഡി.ജി.പി സന്ധ്യ
തിരുവനന്തപുരം: സൗമ്യവധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥയായ ഉദ്യോഗസ്ഥ എ.ഡി.ജി.പി സന്ധ്യ ജസ്റ്റിസ് കട്ജുവിനെ സന്ദര്‍ശിച്ചതില്‍ വിമര്‍ശനമുയരുന്നതിനിടെ വിശദീകരണവുമായി സന്ധ്യ രംഗത്ത്. കട്ജുവുമായുള്ള തന്റെ കൂടിക്കാഴ്ച തികച്ചും വ്യക്തിപരമാണെന്നും അതില്‍ മറ്റൊരു തരത്തിലുള്ള ഉദ്ദേശ്യമില്ലെന്നും എ.ഡി.ജി.പി സന്ധ്യ പറഞ്ഞു.
കട്ജുവിനെ എ.ഡി.ജി.പി സന്ധ്യ സന്ദര്‍ശിച്ചതില്‍ എതിര്‍പ്പുമായി അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകര പ്രസാദ് രംഗത്തെത്തിയിരുന്നു. സുപ്രിം കോടതിയിലെ അഭിഭാഷകരെ സഹായിക്കാനാണ് സന്ധ്യയെ ഡല്‍ഹിയിലേക്ക് അയച്ചത്. എന്നാല്‍, അവര്‍ കട്ജുവിനെ കാണാന്‍ പോയത് സ്വന്തം തീരുമാനപ്രകാരമാകാമെന്നും സര്‍ക്കാരിനോ, സര്‍ക്കാര്‍ അഭിഭാഷകര്‍ക്കോ അതില്‍ പങ്കില്ലെന്നും എ.ജി പറഞ്ഞിരുന്നു. സന്ദര്‍ശനം ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് എ.ഡി.ജി.പി സന്ധ്യ രംഗത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."