കാവല്‍ക്കാരനെ അക്രമിച്ച് മൊബൈല്‍ കവര്‍ന്നു; എ.ടി.എം ലക്ഷ്യമിട്ടെത്തിയ കവര്‍ച്ചാ സംഘമെന്ന് സംശയം
മഞ്ചേശ്വരം (കാസര്‍കോട്): കാവല്‍ക്കാരനെ അക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നു. എ.ടി.എം കൊള്ളയടിക്കാനെത്തിയ കവര്‍ച്ചാ സംഘമാണ് പിന്നിലെന്ന് സംശയം.
ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെ മഞ്ചേശ്വരം ടൗണിലെ മെട്രോ ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന കര്‍ണാടക ബാങ്കിന്റെ എ.ടി.എം കൗണ്ടറിലാണ് സംഭവം. മര്‍ദനത്തില്‍ പരുക്കേറ്റ മഞ്ചേശ്വരം ഗോവിന്ദപൈ കോളജിന് സമീപത്തെ നിരഞ്ജന്(34) സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി.
ബൈക്കിലെത്തിയ ആള് എ.ടി.എം കൗണ്ടറിനകത്ത് കയറി ഏറെ നേരം കഴിഞ്ഞ് പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് അകത്ത് കയറി നോക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് നിരഞ്ജനെ അക്രമിച്ച് മൊബൈലുമായി രക്ഷപ്പെടുകയായിരുന്നു.
സംഭവമറിഞ്ഞെത്തിയ മഞ്ചേശ്വരം പൊലിസ് കാവല്‍ക്കാരനില്‍ നിന്നും വിശദമായ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു. എ.ടി.എം കൗണ്ടറിലെയും സമീപത്തെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ച് വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."