HOME
DETAILS
MAL
നിസാമിന്റെ ഫോണ്‍വിളി; മൂന്ന് പൊലിസുകാര്‍ക്ക് സസ്പെന്ഷന്
backup
October 23 2016 | 15:10 PM
തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസ് പ്രതി നിസാം ജയിലില്‍ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ മൂന്നു പൊലിസുകാരെ സസ്പെന്റ് ചെയ്തു. നിസാമിനെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയ പൊലിസുകാര്ക്കെതിരെയാണ് നടപടി.
കണ്ണൂര്‍ പൊലിസ് ക്യാമ്പിലെ അജിത്കുമാര്‍, രതീഷ്, വിനീഷ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. സംഭവത്തില്‍ ഇവര്‍ക്ക് വീഴ്ച പറ്റിയതായി ഇന്റലിജന്‍സ് ഡി.വൈ.എസ്.പി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
നിസാമിന്റെ സഹോദരങ്ങളായ അബ്ദുല്‍ റസാഖ്, അബ്ദുല്‍ നിസാര്‍ എന്നിവരാണ് പരാതി നല്‍കിയത്. നിസാം തങ്ങളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പി സുരേഷ് കുമാറാണ് അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."