HOME
DETAILS

പുലിയും കുഞ്ഞുങ്ങളും കിണറ്റില്‍വീണു

  
backup
October 23, 2016 | 7:52 PM

%e0%b4%aa%e0%b5%81%e0%b4%b2%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%82-%e0%b4%95%e0%b4%bf%e0%b4%a3


ചേരമ്പാടി: കിണറ്റില്‍ വീണ പുലിയെയും കുഞ്ഞിനെയും നാട്ടുകാരും വനംവകുപ്പും ചേര്‍ന്ന് ഏറെപണിപ്പെട്ട് രക്ഷപ്പെടുത്തി. ചേരമ്പാടി ചപ്പന്‍തോടിലെ രാധാകൃഷ്ണന്റെ വീടിന് സമീപത്തെ കിണറിലാണ് പുലിയും രണ്ടു കുഞ്ഞുങ്ങളും വീണത്. ഇന്നലെ രാവിലെ ആറോടെയാണ് പുലിയെയും കുഞ്ഞുങ്ങളെയും കിണറ്റിലകപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഇതോടെ അന്‍പത് അടി താഴ്ചയുള്ള കിണറ്റില്‍ നിന്ന് പുലിയെയും കുഞ്ഞുങ്ങളെയും രക്ഷിക്കാനുള്ള ശ്രമം നാട്ടുകാര്‍ തുടങ്ങി. ഇതിനിടെ നാട്ടുകാര്‍ വനംവകുപ്പിനെയും വിവരമറിയിച്ചു.
ചേരമ്പാടി ഫോറസ്റ്റ് റെയ്ഞ്ചര്‍ ഗണേഷന്റെ നേതൃത്വത്തിലുള്ള വനപാലക സംഘവും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. പിന്നെ നാട്ടുകാരും വനംവകുപ്പും ചേര്‍ന്നായി രക്ഷാപ്രവര്‍ത്തനം. എന്നാല്‍ ഭീതിയിലായ പുലി കിണറ്റില്‍ തലങ്ങും വിലങ്ങും പാഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. ഇതിനിടെ ഒരു കുഞ്ഞ് ചാവുകയും ചെയ്തു. വീണ്ടും രക്ഷാവ്രര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ വനംവകുപ്പ് പുലിയെ മയക്കുവെടിവച്ച് കരക്ക് കയറ്റാമെന്ന തീരുമാനത്തിലെത്തി. തുടര്‍ന്ന് മുതുമല വന്യജീവി സങ്കേതത്തില്‍ വിവരമറിയിച്ചു. മുതുമല കടുവാസംരക്ഷണ കേന്ദ്രത്തിലെ ഡോ. വിജയരാഘവന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം സ്ഥലത്തെത്തി. വൈകിട്ട് അഞ്ചോടെ ഡി.എഫ്.ഒ സ്ഥലത്തെത്തി. വൈകിട്ട് 7.15ഓടെ വലയിറക്കി പുലിയെ വനപാലക സംഘം കുടുക്കി. തുടര്‍ന്ന് ഡോ. വിജയരാഘവനും പാമ്പ് പിടുത്ത വിദഗ്ദന്‍ രാജ്കുമാറും കിണലിറങ്ങി പുലിക്ക് മയക്ക് സൂചിവച്ചു.
രണ്ട് ഇഞ്ചക്ഷനുകളാണെടുത്തത്. തുടര്‍ന്ന് പുലിയെയും കുഞ്ഞിനെയും കരക്കെത്തിത്തിച്ചു. പിന്നീട് പുലിയെയും കുഞ്ഞിനെയും മുതുമല വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയി. ഡി.എഫ്.ഒ ഇ.എസ് ദിലീപ്, ദേവാല ഡിവൈ.എസ്.പി ശക്തിവേല്‍, പന്തല്ലൂര്‍ തഹസില്‍ദാര്‍ ലോകനാഥന്‍, ചേരാമ്പാടി വെറ്ററിനറി സര്‍ജന്‍ പ്രഭു എന്നിവരുടെ നേതൃത്വത്തീലാണ് പുലിയെ രക്ഷിച്ച് കിണറ്റില്‍നിന്നും പുറത്തെത്തിച്ചത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നേതാക്കളെല്ലാം അവിടെയുണ്ട്, ഒരൊറ്റ വെടിക്ക് കൂട്ടത്തോടെ ഇല്ലാതാക്കാം'   ഖാംനഈയുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്കിടെ ട്രംപിന്റെ ഡയലോഗ്; ഇറാന്‍ ജനതയുടേത് കള്ളക്കണ്ണീരെന്ന് പരിഹാസം  

International
  •  21 days ago
No Image

പെട്രോളിലെ എഥനോളിന് പിന്നാലെ ഡീസലില്‍ ബയോ ഇന്ധനം ചേര്‍ക്കാന്‍ കേന്ദ്രം; ചേര്‍ക്കുക ഐസോബ്യൂട്ടനോള്‍ 

National
  •  21 days ago
No Image

പശുക്കളെ അപമാനിച്ചെന്ന് ആരോപണം; മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഗോരക്ഷാദള്‍ പ്രവര്‍ത്തകര്‍; പശുക്കിടാവിന്റെ കാല്‍ പിടിപ്പിച്ച് മാപ്പ് പറയിപ്പിച്ചു

National
  •  21 days ago
No Image

പൂനൈയിലെ പ്രതിശ്രുത വരന്റെ കൊലപാതകം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്, നുണപരിശോധന നടത്താന്‍ വിസമ്മതിച്ച് പ്രതികള്‍

National
  •  21 days ago
No Image

ആനക്കൊമ്പ് വിവരങ്ങള്‍ വനം വകുപ്പിന് സമര്‍പ്പിക്കാന്‍ മോഹന്‍ലാല്‍; പുതിയ പൊതുമാപ്പ് ആനുകൂല്യത്തില്‍ നടപടികള്‍ തുടങ്ങി

Kerala
  •  21 days ago
No Image

ആനക്കൊമ്പിന്റെ വിവരങ്ങള്‍ വനം വകുപ്പിന് കൈമാറാനൊരുങ്ങി മോഹന്‍ലാല്‍; നടപടി ഒറ്റത്തവണ പൊതുമാപ്പ് സംവിധാനത്തിന് കീഴില്‍ 

Kerala
  •  21 days ago
No Image

പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് വൈദ്യ പരിശോധനാ ഫലം;  വ്യാജ പരാതിക്ക് പിന്നില്‍ 'ബ്രേക്ക് അപ് വൈരാഗ്യം' എന്ന് സംശയിക്കുന്നതായി പൊലിസ് 

Kerala
  •  21 days ago
No Image

നിരാഹാര സമരം; സോനം വാങ്ചുകിന്റെ ശരീരഭാരം അഞ്ച് കിലോയിലധികം കുറഞ്ഞു

National
  •  21 days ago
No Image

മഹാരാജാസ് കൊളജ് ഹോസ്റ്റലില്‍ നിന്ന് കട്ടില്‍ കടത്താന്‍ ശ്രമം; ഓണ്‍ലൈന്‍ വാഹനം വിളിച്ച് വന്ന മുന്‍ വിദ്യാര്‍ത്ഥി പിടിയില്‍

Kerala
  •  21 days ago
No Image

ഗ്യാസിന് 5000 രൂപ, പെട്രോൾ ലിറ്ററിന് 300; വിലക്കയറ്റം രൂക്ഷം; മണിപ്പൂരിൽ നാഗാ ഉപരോധം തുടരുന്നു; കുക്കി മേഖല പട്ടിണിയിൽ

Kerala
  •  21 days ago