തിരുവമ്പാടി റെയ്ഞ്ച് രൂപീകരിച്ചു
മുക്കം: മലയോര മേഖലയിലെ 11 മദ്‌റസകള്‍ ഉള്‍പ്പെടുത്തി രൂപീകരിച്ച തിരുവമ്പാടി റെയ്ഞ്ച് പ്രഖ്യാപന കണ്‍വന്‍ഷന്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു.
സമസ്ത മാനേജര്‍ മോയിന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. സലാം ഫൈസി മുക്കം, മുഫത്തിശ് ഫൈസല്‍ ലത്വീഫി, ഫൈസല്‍ ഫൈസി കൂടത്തായ്, കെ.പി.സി ഇബ്‌റാഹിം നടമ്മല്‍പൊയില്‍, കബീര്‍ സഖാഫി, ഹുസൈന്‍ യമാനി, അബ്ദുല്‍ ഗഫൂര്‍ മുസ്‌ലിയാര്‍, അബ്ദുല്ല ഫൈസി, മുഹ്‌യുദ്ദീന്‍ ദാരിമി സംസാരിച്ചു.
ഭാരവാഹികള്‍: നൂറുദ്ദീന്‍ ഫൈസി താഴെ തിരുവമ്പാടി (പ്രസി), ഇ.കെ അബ്ദുല്‍ ഖാദിര്‍ ദാരിമി കൂടരഞ്ഞി, ശിഹാബുദ്ദീന്‍ ഫൈസി തിരുവമ്പാടി ടൗണ്‍ (വൈസ്.പ്രസി), മുഹ്‌യുദ്ദീന്‍ ദാരിമി പുന്നക്കല്‍ (ജന.സെക്രട്ടറി), സലീം മുസ്‌ലിയാര്‍ പെരുമ്പൂള, മുഹമ്മദലി ഫൈസി മുറമ്പാത്തി (ജോ. സെക്രട്ടറി), അംജദ് ഖാന്‍ റശീദി പാമ്പിഴഞ്ഞപാറ(ട്രഷറര്‍), സുബൈര്‍ മുസ്‌ലിയാര്‍ മരഞ്ചാട്ടി (പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍), ഖമറുദ്ദീന്‍ വാഫി പാമ്പിഴഞ്ഞപാറ (എസ്.കെ.എസ്.ബി.വി ചെയര്‍മാന്‍), ജുനൈദ് മുസ്‌ലിയാര്‍ പുന്നക്കല്‍ (എസ്.കെ.എസ്.ബി.വി കണ്‍വീനര്‍).
മാനേജ്‌മെന്റ് അസോസിയേഷന്‍: കെ.എന്‍.എസ് മൗലവി പാമ്പിഴഞ്ഞപാറ (പ്രസി), കപ്പലാട്ട് അബ്ദുറഹ്മാന്‍ താഴെ തിരുവമ്പാടി, ഹംസ കുളിരാമുട്ടി (വൈസ്.പ്രസി), ഇല്യാസ് മൗലവി കൂടരഞ്ഞി (ജന.സെക്രട്ടറി), ശമീര്‍ തിരുവമ്പാടി, ഹുസൈന്‍ മുറമ്പാത്തി (ജോ.സെക്രട്ടറി), സലാം ഹാജി (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."