HOME
DETAILS
MAL
'കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കണം'
backup
October 23 2016 | 23:10 PM
താമരശ്ശേരി: ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച മൂലം പ്രതിസന്ധിയിലായ കര്‍ഷകരോട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ഹരിതമിത്രം കര്‍ഷകസമിതി യോഗം ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്കുള്ള വിത്തും വളവും കമ്പനി വെട്ടിക്കുറച്ചതും വളം, വൈദ്യുതി എന്നിവയ്ക്കുണ്ടണ്ടായിരുന്ന സബ്സിഡികള്‍ പിന്‍വലിച്ചതും വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 123 വില്ലേജുകള്‍ പരിസ്ഥിതിലോല മേഖലയായി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."