അരിയല്ലൂരില്‍ വീട് പൂര്‍ണമായും കത്തി നശിച്ചു
വള്ളിക്കുന്ന്: അരിയല്ലൂര്‍ എ.എം.എല്‍.പി സ്‌കൂളിന് കിഴക്കുവശം താമസിക്കുന്ന മുണ്ടംകുഴി മാധവിയുടെ ഓല മേഞ്ഞ വീട് പൂര്‍ണമായി കത്തിനശിച്ചു.
വൈദ്യുതീകരിക്കാത്ത വീട് വൈകിട്ട് ആളില്ലാത്ത സമയത്താണ് അഗ്നിക്കിരയായത്. വസ്ത്രങ്ങളും രേഖകളുമെല്ലാം അഗ്നിക്കിരയായി. ഭര്‍ത്താവ് ക്രിസ്റ്റഫര്‍ സംഭവസമയത്ത് കടലില്‍ മത്സ്യബന്ധനത്തിന് പോയതായിരുന്നു. തീപ്പിടിക്കാനുള്ള കാരണം വ്യക്തമല്ല.
പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്തംഗം ബക്കര്‍ ചെര്‍ന്നൂര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന, തഹസില്‍ദാര്‍ ഗോപാലകൃഷ്ണന്‍, പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ ജിനേഷ്, വിവിധ രാഷ്ട്രീയ പ്പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
ലത്തീഫ് കല്ലിടുമ്പന്‍,അത്തോളി കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ താല്‍ക്കാലികമായി ഒരു വീട് കെട്ടാനുളള ശ്രമത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."