ആറാം വട്ടവും വിജേന്ദര്‍ അപരാജിതന്‍
ബോള്ട്ടന്: ബോക്സിങിലെ തന്റെ അജയ്യത ഉറപ്പാക്കി വീണ്ടും ഇന്ത്യയുടെ വിജേന്ദര്‍ സിങ്. പ്രൊഫഷനല്‍ ബോക്സിങില്‍ തുടര്‍ച്ചയായ ആറാം വിജയം സ്വന്തമാക്കി വിജേന്ദര്‍ അപരാജിത കുതിപ്പ് തുടരുന്നു. പരിചയ സമ്പത്തില്‍ ഏറെ മുന്നിലുള്ള പോളണ്ട് താരം ആന്ദ്രെ സോള്ദ്രനെയാണ് ആറാം മത്സരത്തില്‍ വിജേന്ദര്‍ ഇടിച്ചു വീഴ്ത്തിയത്. ഇംഗ്ലണ്ടിലെ ബോള്‍ട്ടനിലെ മക്രോണ്‍ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറിയത്.
പോളണ്ടിനു പുറത്ത് ആദ്യമായി മത്സരിക്കാനിറങ്ങിയ സോള്‍ദ്ര കനത്ത ആക്രമണം അഴിച്ചുവിട്ട് വിജേന്ദറിനെ വെട്ടിലാക്കാനാണ് ശ്രമിച്ചത്. എന്നാല്‍ നീക്കം മുന്നില്‍ കണ്ടു ഒഴിഞ്ഞമാറിയ വിജേന്ദര്‍ കനത്ത പ്രത്യാക്രമണത്തിലൂടെ ഒന്നാം റൗണ്ടിലും രണ്ടാം റൗണ്ടിലും മുന്‍തൂക്കം നേടി. മൂന്നാം റൗണ്ടില്‍ എതിരാളിക്കൊരു പഴുതുമനുവദിക്കാത കരുത്തുറ്റ പഞ്ചുകളുമായി നിറഞ്ഞ വിജേന്ദറിന്റെ ഇടി താങ്ങാനാകാതെ സോള്‍ദ്ര നിസ്സഹായനായപ്പോള്‍ റഫറി മത്സരം അവസാനിപ്പിച്ച് ഇന്ത്യന്‍ താരത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഡല്‍ഹിയിലെ മത്സരം ജൂലൈയില്‍
പ്രൊഫഷനല്‍ കരിയറിലെ വിജേന്ദറിന്റെ ആദ്യ കിരീട പോരാട്ടം ജൂണ്‍ 11ല്‍ നിന്നു ജൂലൈയിലേക്ക് മാറ്റി.
ന്യൂഡല്‍ഹിയില്‍ നടക്കേണ്ടിയിരുന്ന ഏഷ്യന്‍ കപ്പ് പോരാട്ടമാണ് ജൂലൈയിലേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."