വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് റോഡ് ഉപരോധിച്ചു
കുറ്റനാട്: തൃത്താല ടൗണില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തല്‍പ്പരകക്ഷികള്‍ തടസപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു.
കഴിഞ്ഞ ദിവസം ബി.ജെ.പി പ്രവര്‍ത്തകര്‍ പണി തടയുകയും പണി സാമഗ്രികള്‍ വലിച്ചെറിയുകയും ഒരു ചാക്ക്സിമന്റ് വെള്ളത്തിലിടുകയും ചെയ്തിരുന്നു. കാലങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമായ കനാല്‍ പുനര്‍നിര്‍മാണവും റോഡ് വികാസനവുമാണ് വികസന വിരോധികളായ ചില തല്‍പ്പര കക്ഷികള്‍ തടസപ്പെടുത്തുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്തു സംസാരിച്ച് യു. ഹൈദ്രോസ് പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങണമെന്നും കാലതാമസം വന്നാല്‍ സമരം ശക്തമാക്കുമെന്നും ഇന്നത്തെ സമരം സൂചന മാത്രമാണെന്നും നേതാക്കള്‍ വ്യക്തമാക്കി.
കെ.വി ഹിളര്‍, പത്തില്‍ അലി, എം.എന്‍. നാവാഫ്, എം.എന്‍. നിഷാദ്, കെ.വി. ശിഹാബ്,യു.ടി താഹിര്‍, എ.വി.മുനീര്‍, മുഹമ്മദ് സൗത്ത്, ഹയത്തുദ്ധീന് പി.വി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."