ടെറസില്‍ നെല്‍കൃഷി ചെയ്ത് നൗഷാദും ഭാര്യയും
മരട്: സ്വന്തം വീടിന്റെ ടെറസില്‍ നെല്‍കൃഷി ചെയ്ത് മാതൃകയാവുകയാണ് പോസ്റ്റ്മാനായ നൗഷാദും ഭാര്യയും. നെട്ടൂര്‍ പൊറ്റാടത്ത് വീട്ടില്‍ മുഹമ്മദിന്റെ മകനും തൃപ്പൂണിത്തുറ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാനുമായ ഇദ്ദേഹവും ഭാര്യ ജെമീല യുമാണ് ടെറസിനു മുകളില്‍ കൃഷി ചെയ്ത് നൂറ് മേനി വിളയിച്ചത്. നെട്ടൂര്‍ ബട്ടര്‍ഫ്‌ലൈസ് കുടുംബശ്രീ യൂനിറ്റ് ട്രഷററാണ് ജമീല.
പോസ്റ്റ് ഓഫീസിലെ സഹപ്രവര്‍ത്തകന്‍ നല്‍കിയ അയ്യാറഞ്ച് ഇനത്തില്‍ പെട്ട നെല്ലാണ് കൊയ്യാന്‍ പാകത്തിന് നൗഷാദിന്റെ വീടിന് മുകളില്‍ വിളഞ്ഞ് നില്‍ക്കുന്നത്. പ്രദേശത്തെ ഏക്കര്‍ കണക്കിന് പാടശേഖരങ്ങള്‍ കോണ്‍ഗ്രീറ്റ് സൗദങ്ങള്‍ക്ക് വഴിമാറുമ്പോഴാണ് സ്വന്തംവീടിന്റെ മുകളിലെ കുറഞ്ഞ സ്ഥലത്തും നെല്‍കൃഷി വിജയകരമായി നടത്താന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുന്നത്.നാല്പതോളം ബാഗുകളിലായിട്ടാണ് നെല്‍കൃഷി ഒരുക്കിയിരിക്കുന്നത്.
നെല്‍കൃഷിക്കായി സിമന്റ് ചാക്കിനുള്ളില്‍ താഴെ പൊതി മടല്‍ വിരിച്ച് അതിന് മുകളില്‍ മേല്‍ മണ്ണും അതിന് മുകളിലായി ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, എല്ല് പൊടി എന്നിവ ചേര്‍ത്ത മിശ്രിതവും അതിന് മുകളിലായി കരിയില ഇട്ടും പിന്നീട് മുകളില്‍ പറഞ്ഞ മിശ്രിതം വീണ്ടും ചേര്‍ത്തുമാണ് വളമൊരുക്കിയത്. രാവിലെയും വൈകിട്ടും ഓരോ ചെറിയ കപ്പ് വെള്ളം മാത്രമാണ് ഒഴിച്ച് കൊടുക്കുന്നത്.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് കൃഷി ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നെല്‍വര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷം വിജയകരമായി കരനെല്‍കൃഷി ചെയ്യാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് നൗഷാദും ഭാര്യയും. നെല്ല് കൂടാതെ നൗഷാദിന്റെ പുരയിടത്തില്‍ ഇഞ്ചി, വഴുതനങ്ങ, മുരിങ്ങ, ചീര, തക്കാളി, മുളക്, ചേന, ആഫ്രിക്കന്‍ മല്ലിയില, പൊതീന എന്നിവയും കൃഷി ചെയ്യുന്നു.നാല് വര്‍ഷം മുമ്പ് ഇദ്ദേഹം വീടിന് മുകളില്‍ മുല്ലകൃഷി ചെയ്യുകയും മുല്ലമൊട്ട് തൃപ്പൂണിത്തുറയിലെ സൊസൈറ്റിയില്‍ വില്‍പ്പന നടത്തുകയും ചെയ്തിരുന്നു. നൗഷാദ് 1981ല്‍ ഇഡി ഡിഎയായി പോസ് റ്റോഫീസില്‍ ജോലിയില്‍ പ്രവേശിക്കുകയും 1993 ല്‍ പോസ്റ്റ് മാനായി ഉദ്യോഗകയറ്റം ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."