HOME
DETAILS

മാധ്യമ സ്വാതന്ത്രത്തെ സംരക്ഷിക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ട്: എ.കെ ആന്റണി

  
backup
October 24 2016 | 04:10 AM

%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b8%e0%b4%82


കാക്കനാട്: മാധ്യമ സ്വാതന്ത്രത്തെ സംരക്ഷിക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ടെന്ന് എ.കെ ആന്റണി.
മാധ്യമ സ്വാതന്ത്രത്തിന് നേരെ ആര് കൈയോങ്ങിയാലും ചെറുക്കാനുള്ള ശേഷി കേരളിയ സമൂഹത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമിയിലെ മികച്ച വിദ്യാര്‍ഥികള്‍ക്ക് എന്‍.എന്‍ സത്യവൃതന്‍ സ്മാരക അവാര്‍ഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമ സ്വാതന്ത്രത്തെ സംരക്ഷിക്കാന്‍ സമൂഹത്തിനു ബാധ്യതയുണ്ട്. സ്വതന്ത്രമായി പത്രപ്രവര്‍ത്തനം നടത്താനുള്ള അവകാശമില്ലാതായാല്‍ അതോടെ ജനാധിപത്യത്തിന്റെ അന്ത്യമാകും.
ആരെക്കുറിച്ചും എന്തും അന്വേഷിച്ച് അറിയാന്‍ അവകാശം നല്‍കുന്ന വിവരവകാശ നിയമമുള്ള നാട്ടില്‍ മാധ്യമ സ്വാതന്ത്ര്യം ഹനിക്കാന്‍ ഒരു ശക്തിക്കുമാകില്ല. സുതാര്യതയുടെ കാര്യത്തില്‍ വിപ്ലവമാണു നടക്കുന്നത്.
വൈകാതെ ജുഡീഷ്യറി ഉള്‍പ്പെടെ എല്ലാ മേഖലകളും വിവരാവകാശ നിയമത്തിന്റെ പരിധിയിലാകും. ജാഗ്രതയോടെ ചെയ്യേണ്ട ജോലിയാണു പത്രപ്രവര്‍ത്തനം. രണ്ടുവട്ടം ആലോചിച്ചശേഷമേ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാകു. തെറ്റ് പിണഞ്ഞ് തിരുത്തേണ്ടിവന്നാല്‍ വിശ്വാസ്യതയെ ബാധിക്കും. അന്വേഷണാത്മകവും നിഷ്പക്ഷവുമായ പത്രപ്രവര്‍ത്തനത്തില്‍ എന്‍.എന്‍ സത്യവൃതന്‍ എന്നും മാതൃകയാണ്.
ഇപ്പോഴുള്ളതുപോലെ ആധുനിക സൗകര്യങ്ങളൊന്നും ഇല്ലാതിരുന്നു കാലത്ത്  ശ്രദ്ധേയമായ ഒട്ടേറെ വാര്‍ത്തകള്‍ കണ്ടെത്തി ജനങ്ങളിലെത്തിക്കാന്‍ സത്യവൃതന് കഴിഞ്ഞു. ഇന്നത്തെ പത്രപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ പോലുള്ള പഴയകാല  പത്രപ്രവര്‍ത്തകരെ മാതൃകയാക്കണമെന്നും ആന്റണി പറഞ്ഞു.
മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു അധ്യക്ഷതവഹിച്ചു. പ്രൊഫ.കെ.വി തോമസ് വിദ്യാധനം ട്രസ്റ്റാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. മാനേജിങ് ട്രസ്റ്റി പ്രൊഫ.കെ.വി തോമസ് എം.പി, പി.ടി തോമസ് എം.എല്‍.എ, മാധ്യമ പ്രവര്‍ത്തകരായ സണ്ണിക്കുട്ടി ഏബ്രഹാം, വിദ്യാധനം ട്രസ്റ്റ് പ്രതിനിധി എന്‍.എന്‍ സുഗുണപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കഴിഞ്ഞ വര്‍ഷം മികച്ച വിജയം നേടിയ വി.ടി രതീഷ് (പത്രപ്രവര്‍ത്തനം), എസ് മിഥുന്‍  (വിഷ്വല്‍ മീഡിയ), എം.എന്‍ നിമിഷ (പി.ആര്‍ അഡ്വര്‍ട്ടൈസിങ്) എന്നിവരെയാണു സത്യവൃതന്‍ അവാര്‍ഡ് നല്‍കി ആദരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ണാടകയില്‍ കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  8 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  8 days ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  8 days ago
No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  8 days ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  8 days ago
No Image

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

uae
  •  8 days ago
No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  9 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  9 days ago