ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സ് : പട്ടികവിഭാഗത്തിന് സീറ്റൊഴിവ്
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി 201617 അധ്യയന വര്‍ഷത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ് ആന്റ് മിഡ് വൈഫറി കോഴ്‌സില്‍ ഒഴിവുളള സീറ്റുകളിലേക്ക് ഒക്ടോബര്‍ 28 ന് രാവിലെ പത്ത് മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുള്ള മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ അലോട്ട്‌മെന്റ് നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പട്ടികവിഭാഗക്കാര്‍ ഇന്റര്‍വ്യൂവിന് പ്രോസ്‌പെക്ടസില്‍ പറഞ്ഞിരിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. നേരിട്ട് ഹാജരാകാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍, പ്രോസ്‌പെക്ടസില്‍ പറഞ്ഞിരിക്കുന്ന അനുമതിപത്രം (വെബ്‌സൈറ്റില്‍ ലഭ്യമാണ്) പൂരിപ്പിച്ച് ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ഇന്റര്‍വ്യൂവിന് പങ്കെടുക്കാത്തവരെ പരിഗണിക്കില്ല. വിശദവിവരങ്ങള്‍ക്ക് : www.dme.kerala.gov.in
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."