വല്ലപ്പുഴയില്‍ രാഷ്ട്രീയം കലങ്ങിമറിയുന്നു; രാഷ്ട്രീയ സമവാക്യങ്ങള്‍ക്കും ചാഞ്ചാട്ടം
വല്ലപ്പുഴ: ആരോപണപ്രത്യാരോപണങ്ങളും, പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കും അപ്രസകതമായിരുന്ന പാര്‍ട്ടികളുടെ കടന്നുവരവും വല്ലപ്പുഴയിലെ രാഷ്ട്രീയരംഗത്തെ കലക്കിമറിക്കുന്നു. കോണ്‍ഗ്രസിലും സി. പി. എമ്മിലും ഒരു പരിധിവരെ ലീഗിലും നേതാക്കള്‍ രണ്ടുതട്ടിലാണ്. ഇത്പ്രവര്‍ത്തകരിലേക്കുകൂടി വ്യാപിക്കുന്നതോടെ രംഗം പൂര്‍ണമാവുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വല്ലപ്പുഴയിലെ കോണ്‍ഗ്രസ്സിലുണ്ടായ അനൈക്യം അടുത്തകാലത്തായി കൂടുതല്‍ വഷളായികൊണ്ടിരിക്കുകയാണ്.
നിയസഭയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരിക്കല്‍ പോലും വല്ലപ്പുഴയില്‍ ലീഡ് ചെയ്യാതിരുന്ന എല്‍.ഡി.എഫ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലീഡ് ചെയ്തു. ഇത് നേതൃത്വത്തിന്റെ കൊള്ളരുതായ്മയാണെന്ന് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനെതിരായി അഴിമതി ആരോപണം കൊണ്ടുവന്നാണ് മറുപക്ഷം നേരിട്ടത്. ഇത്തരം കാരണങ്ങളാല്‍ കോണ്‍ഗ്രസില്‍ നേതാക്കളും അണികളും രണ്ടു ചേരിയായി നിലകൊണ്ടു. ഈ പ്രശ്‌നം മുന്‍ എം.എല്‍.എ സി.പി മുഹമ്മദിന്റെ മധ്യസ്തയില്‍ പരിഹരിച്ചപ്പോഴാണ് പാര്‍ട്ടിയില്‍ നില്‍ക്കാന്‍ താല്‍പര്യമില്ലെന്നറിയിച്ച് മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഏതാനും പ്രവര്‍ത്തകരുമായി സി.പി.എമ്മില്‍ ചേര്‍ന്നത്. അതിനിടെ ഒരു കോണ്‍ഗ്രസ് നേതാവിന്റെ ചികിത്സാ സഹായ നിധിയുടെ കാര്യത്തിലും നേതാക്കള്‍ ഭിന്നിച്ചു. ഈ അവസ്ഥയെ ഒരു വിധം തരണം ചെയ്ത് നില്‍ക്കുമ്പോഴാണ് കൂനിന്‍മേല്‍ കുരുപോലെ യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ലോകസഭ മണ്ഡലം ജനറല്‍ സെക്രട്ടറി ഹക്കീം ചൂരക്കോട് രാജിവെച്ചത്. ഹക്കീമിന് നിരവധി പേര്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
കഴിഞ്ഞ നിയമാസഭ തെരഞ്ഞടുപ്പില്‍ വല്ലപ്പുഴയില്‍ യു.ഡി.എഫിന് വോട്ടുകുറയാന്‍ കാരണം കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കും തന്‍ പോരിമയുമാണെന്ന് അന്ന് ആരോപിച്ചിരുന്നത് ശരിവെക്കുന്നതാണ് ഇപ്പോഴത്തെ വല്ലപ്പുഴയിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസിന് വോട്ടുബാങ്കുള്ള പല ബൂത്തുകളിലും സി.പി മുഹമ്മദിന് ഗണ്യമായി വോട്ട് കുറഞ്ഞിരുന്നു. ഗ്രൂപ്പ് വല്ലപ്പുഴ പഞ്ചായത്ത്ഭരണത്തിലും പ്രകടമാവുകയാണെന്നും ഭരണസ്തനം നടക്കുകയാണെന്നും ലീഗ് വിലയിരുത്തിയിരുന്നു.
ലീഗിലെ രണ്ട്‌നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ഭരണ പ്രതിസന്ധിക്ക് കാരണമെന്ന് പറഞ്ഞു കോണ്‍ഗ്രസ് ഇതിനെ പ്രതിരോധിച്ചിരുന്നു. യു.ഡി.എഫിലെ പ്രശ്‌നങ്ങളോളം തന്നെ വിവാദങ്ങളും വിഴുപ്പലക്കലും അഭിപ്രായവിത്യാസങ്ങളുംവല്ലപ്പുഴയിലെ എല്‍.ഡി.എഫിലും നിലനില്‍ക്കുന്നുണ്ട്. പഴയ സഹയാത്രികനും നിലവില്‍ സി.പി.ഐനേതാവുമായ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. മുഹമ്മദലിയുമായി ഇതുവരെയും സഹകരിക്കാന്‍ സി.പി.എം തയ്യാറായിട്ടില്ല. സംസ്ഥാനത്തും ജില്ലയിലും മണ്ഡലത്തിലും മുന്നണി സംവിധാനമുണ്ടെങ്കിലും വലപ്പുഴയിലെ എല്‍.ഡി.എഫില്‍ സി.പി.ഐ ഇല്ല. എല്‍.ഡി.എഫ് മുന്നണിയില്‍ മെമ്പര്‍ഷിപ്പില്ലാത്ത ഐ.എന്‍.എല്ലുമായി സഹകരിക്കുന്ന സി.പി.എം മുന്നണിയിലെ രണ്ടാംകക്ഷിയായ സി.പി.ഐയുമായി സഹകരിക്കാത്തതില്‍ നേതാക്കളും അണികളും ഇരുപക്ഷത്താണ്. എ. മുഹമ്മദലിയുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ വ്യക്തമായൊരിടം കണ്ടെത്തിയിട്ടുണ്ട് സി.പി.ഐ. ഇത് മറ്റു പാര്‍ട്ടികളാക്കാളേറെ തലവേദന സൃഷ്ടിക്കുക സി.പി.എമ്മിനാണ്. ഇത് തിരിച്ചറിഞ്ഞ് കരുതലോടെയാണ് ഈ വിഷയത്തില്‍ സി.പി.എം സമീപനം സ്വീകരിക്കുന്നത്. സി.പി.എം നേതാക്കള്‍ക്കിടയിലും വടംവലി നിലനില്‍ക്കുന്നുണ്ട്. മുന്‍ എല്‍.സി സെക്രട്ടറിയെ കര്‍ഷക സംഘം ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കാന്‍ കാരണം വല്ലപ്പുഴയിലെ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണെന്ന പരാതി വ്യാപകമാണ്. പാര്‍ട്ടിയുമായി സഹകരിക്കാതെ മാറി നില്‍ക്കുകയാണ് നാരായണന്‍ കുട്ടി. കോണ്‍ഗ്രസിനു പുറമേ ലീഗ്, ബി.ജെ.പി, എസ്.ഡി.പി.ഐ തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നും കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് കടന്നുവരുമെന്നാണ് സി.പി.എം നേതാക്കള്‍ പറയുന്നത്. എന്നാല്‍ വിവിധ പാര്‍ട്ടി ഭാരവാഹികള്‍ ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചവര്‍ വ്യക്തമായ നിലപാടില്ലാത്തവരാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ഇത്തരം ആളുകള്‍ പാര്‍ട്ടിക്ക് അധികാരം കിട്ടുമ്പോള്‍ കൂടെ നില്‍ക്കുകയും നഷ്ടപ്പെടുമ്പോള്‍ പാര്‍ട്ടിയെ തള്ളിപ്പറയുകയും ചെയ്യുന്നവരാണെന്നും നിലപാടില്ലാത്തവരാണെന്നുംബ്ലോക്ക് കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് അംഗം ആലിക്കല്‍ നസീര്‍ പറഞ്ഞു. ലീഗ് യു.ഡി.എഫ് നേതൃത്വത്തിലോ ലീഗ് പ്രവര്‍ത്തകര്‍ക്കിടയിലോ അസ്വാരസ്യമില്ലെന്നും മെമ്പര്‍ഷിപ്പ് കാംപയിനിന്റെ കണക്ക്പരിശോധിച്ചാല്‍ പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോയിട്ടില്ലെന്ന് മാത്രമല്ല കൂടുകയാണെന്ന കാര്യം വ്യക്തമാവുമെന്നും മുസ്‌ലിംലീഗ് വല്ലപ്പുഴ പഞ്ചായത്ത് സെക്രട്ടറി അഡ്വ: എ.എ ജമാല്‍ പ്രതികരിച്ചു. ഏതായാലും മുമ്പെങ്ങുമില്ലാത്തവിധം പ്രതിസന്ധികളിലൂടയാണ് വല്ലപ്പുഴയിലെ രാഷ്ട്രീയം നീങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."