HOME
DETAILS
MAL
തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരേ അവിശ്വാസ പ്രമേയത്തില്‍ ഇന്ന് ചര്‍ച്ച
backup
October 24 2016 | 21:10 PM
മാന്നാര്‍: ചെന്നിത്തല- ത്യപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി.എം ലെ ഇ.എന്‍.നാരായണനെതിരെ യു.ഡി.എഫ് അംഗങ്ങള്‍ നല്‍കിയ അവിശ്വാസ പ്രമേയത്തില്‍ ഇന്ന് 11 ന് ചര്‍ച്ച നടക്കും.
കോണ്‍ഗ്രസ് അംഗങ്ങളായ ബിനു സി. വര്‍ഗീസ് അവതാരകനും സുകുമാരി വിശ്വാസ് അനുവാദകയുമായിട്ടുള്ള അവിശ്വാസ പ്രമേയ നോട്ടീസ് കഴിഞ്ഞ 5 ന് മാവേലിക്കര ബി.ഡി.ഒ നിസി എസ്. ഹക്കിനാണ് നല്‍കിയത്. രണ്ടു കോണ്‍ഗ്രസ് വിമതരുടെ പിന്തുണ കൂടി ലഭിച്ചതോടെ 6 പേര്‍ അവിശ്വാസത്തിന് അനികൂലമായി വോട്ട് ചെയ്യും. 18 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ പത്ത് പേരുടെ പിന്തുണ ലഭിച്ചാലേ പ്രമേയം പാസാവുകയുള്ളു. യു.ഡി.എഫില്‍ 6 അംഗങ്ങളാണ്. ബി.ജെ.പി യിലെ നാല് പേരുടെ പിന്തുണ കൂടി ഉറപ്പാക്കിയാലേ അവിശ്വാസ പ്രമേയം പാസാവുകയുള്ളു. ഇവിടെ ബി.ജെ.പിയുടെ നാല് വോട്ട് നിര്‍ണായകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."