മുന്നേറ്റങ്ങളും തിരിച്ചടികളും ഇഴചേര്‍ന്നതാണ് കമ്മ്യൂണിസ്റ്റ് ചരിത്രം: സി.കെ സദാശിവന്‍
മണ്ണഞ്ചേരി : മുന്നേറ്റങ്ങളും തിരിച്ചടികളും ഇഴചേര്‍ന്നുള്ള ചരിത്രമാണ് ലോകത്തെ കമ്മ്യൂണിസ്റ്റുചരിത്രമെന്ന് സി.പി.എം സംസ്ഥാനകമ്മറ്റിയംഗം സി.കെ.സദാശിവന്‍ പറഞ്ഞു. 70 -ാംമാത് പുന്നപ്ര - വയലാര്‍ രക്തസാക്ഷി വാരാചരണത്തോടനുബന്ധിച്ച് മാരാരിക്കുളം പ്രീതികുളങ്ങരയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഴുപതിറ്റാണ്ടിലേറെ കമ്മ്യൂണിസ്റ്റുഭരണം നിലനിന്ന സോവിയറ്റ് യൂണിയനിലും മൂന്നരപതിറ്റാണ്ടുഭരിച്ച പശ്ചിമബംഗാളിലും പാര്‍ട്ടിക്കുണ്ടായ തിരിച്ചടികള്‍ താല്‍ക്കാലികമാണ്. ഈ രണ്ടിടങ്ങളിലും കമ്മ്യൂണിസ്റ്റുകാര്‍ കരുത്താര്‍ജ്ജിക്കും. കമ്മ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാന്‍ ശ്രമിച്ചുവരുന്ന ആര്‍.എസ്.എസുകാര്‍ ഫാസിസത്തിന്റെ ഉല്‍പ്പന്നമാണെന്നും അദ്ദേഹം പറഞ്ഞു. ഹിറ്റ്‌ലറും മുസ്സോളനിയുടേയും ആരാധകരാണ് ആര്‍.എസ്.എസ് സ്ഥാപകരെന്നും അവര്‍ ആ ചിന്താധാരയിലെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയുള്ളെന്നും സി.പി.എം നേതാവ് പറഞ്ഞു. ഇത്തരക്കാര്‍ ന്യൂനപക്ഷവിരോധികളാണ്. പി.അവിനാശ് അദ്ധ്യക്ഷതവഹിച്ചു. ഡി.സുരേഷ്ബാബു, അഡ്വ.കെ.ടി.മാത്യൂ, ദീപ്തി അജയകുമാര്‍, ടി.എം.സൈമണ്‍, ഡി.എം.ബാബു എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."