മുത്തലാഖ് ശരീഅത്ത് വിരുദ്ധമല്ല, ബോധവല്‍കരണത്തിലൂടെ നിരുത്സാഹപ്പെടുത്തണം: ദക്ഷിണ
കൊല്ലം: ഏകസിവില്‍കോഡിനെയും മുത്തലാഖിനെയും വേര്‍തിരിച്ച് ഇസ്‌ലാമിക ശരീഅത്തിനെ അട്ടിമറിക്കാനുള്ള കുത്സിത ശ്രമത്തില്‍നിന്ന് സര്‍ക്കാരും വര്‍ഗീയ ഫാസിസ്റ്റുകളും പിന്തിരിയണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് വി.എം മൂസാ മൗലവി ആവശ്യപ്പെട്ടു.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍, വിദ്യാഭ്യാസ ബോര്‍ഡ്, ലജ്‌നത്തുല്‍ മുഅല്ലിമീന്‍, യുവജന ഫെഡറേഷന്‍, വിദ്യാര്‍ഥി ഫെഡറേഷന്‍ എന്നീ സംഘടനകളുടെ സംസ്ഥാനതല സംയുക്തയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ഖുര്‍ആനും തിരുസുന്നത്തും വ്യാഖ്യാനിക്കാനുള്ള അവകാശം പണ്ഡിത സമൂഹത്തിന് മാത്രമാണുള്ളത്. ത്വലാഖിനെയും മുത്തലാഖിനെയും ബോധവല്‍ക്കരണത്തിലൂടെ പണ്ഡിതന്മാരും സമുദായ നേതാക്കളുംനിരുത്സാഹപ്പെടുത്തേണ്ടതാണ്. രാഷ്ട്രീയക്കാരും സാഹിത്യകാരന്മാരും ഇസ്‌ലാമിക നിയമങ്ങളില്‍ കൈകടത്തരുതെന്നും അദ്ദേഹം പറഞ്ഞു. ലോകമ്മീഷന്‍ പുറപ്പെടുവിച്ച ചോദ്യാവലി പൂര്‍ണമായി ബഹിഷ്‌കരിക്കണമെന്നും സമുദായ സംഘടനകളും വ്യക്തികളും അതിന് മറുപടി നല്‍കരുതെന്നും യോഗം ആഹ്വാനം ചെയ്തു. സംഘ്പരിവാര്‍ നേതാക്കള്‍ ഉള്‍ക്കൊള്ളുന്ന കമ്മീഷന്റെ ചോദ്യാവലിയില്‍ അടങ്ങിയിട്ടുള്ള അജണ്ടകള്‍ അഡ്വ. കെ.പി.മുഹമ്മദ് വിശദീകരിച്ചു.
മന്നാനിയ്യാ ഉമറുല്‍ ഫാറൂഖ് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ സമ്മേളനത്തില്‍ കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷനായി. തേവലക്കര അലിയാരുകുഞ്ഞ് മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വി.എച്ച് മുഹമ്മദ് മൗലവി, എ.കെ ഉമര്‍ മൗലവി, പാങ്ങോട് എ .ഖമറുദ്ദീന്‍ മൗലവി, എം.എ സമദ്, മൈലാപ്പൂര് ഷൗക്കത്താലി മൗലവി, ആസാദ് റഹീം, എം.ബി അബ്ദുല്‍ ഖാദിര്‍ മൗലവി, സി.എ മൂസാ മൗലവി, ഹാഫിള് പി.പി മുഹമ്മദ് ഇസ്ഹാഖ് മൗലവി, യൂ. മുഹമ്മദ്, കെ .ജലാലുദ്ദീന്‍ മൗലവി, വി.എം അബ്ദുല്ലാ മൗലവി, മൗലവി ഈസല്‍ ഖാസിമി, പി.എ ശരീഫുദ്ദീന്‍ മൗലവി, സിറാജുദ്ദീന്‍ മൗലവി, പുലിപ്പാറ റഹ്മത്തുല്ലാ മൗലവി, സൈനുദ്ദീന്‍ മൗലവി, സി.പി സലീം ഹാജി, മുഹ്‌യുദ്ദീന്‍ മൗലവി, കെ.എം കുഞ്ഞു മുഹമ്മദ് മൗലവി, കുളത്തൂപ്പുഴ നിസാറുദ്ദീന്‍ മൗലവി, എം.എം ബാവാ മൗലവി, എ.എം ഇര്‍ഷാദ് ബാഖവി, വൈ.എം ഹനീഫാ മൗലവി, എസ്.എച്ച് ത്വാഹിര്‍ മൗലവി, പുനലൂര്‍ സലീം, കണ്ണനല്ലൂര്‍ നിസാമുദ്ദീന്‍, മേക്കോണ്‍ അബ്ദുല്‍ അസീസ്, ടി.ഐ നൂറുദ്ദീന്‍ വൈദ്യര്‍, എ.വൈ ഷിജു, നൗശാദ് മാങ്കാംകുഴി, എസ് .അബ്ദുല്‍ ഹക്കീം മൗലവി, വൈ സഫീര്‍ഖാന്‍ മന്നാനി, ബഷീര്‍ മൗലവി, എച്ച് .അഷ്‌റഫ് മൗലവി, അഹ്മദ് ഹുസൈന്‍ മൗലവി, ഹാഫിസ് നാസറുദ്ദീന്‍ മൗലവി, എ.കെ.മുഹമ്മദ് മൗലവി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."