ബോര്‍ഡുകള്‍ നശിപ്പിക്കുന്നതു തടയുന്നതിനിടെ ആക്രമണം
കണ്ണൂര്‍: രാഷ്ട്രീയപാര്‍ട്ടികളുടെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുന്നത് തടയുന്നതിനിടെയുള്ള ആക്രമണത്തില്‍ കണ്ണപുരത്ത് എസ്.ഐ ഉള്‍പ്പെടെ രണ്ടുപേര്‍ക്കു പരുക്കേറ്റു.
കണ്ണപുരം പ്രിന്‍സിപ്പല്‍ എസ്.ഐ ബിനു മോഹന്‍, സിവില്‍പൊലിസ് ഓഫിസര്‍ സുനില്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവര്‍ കണ്ണപുരത്തെ ആശുപത്രിയില്‍ ചികിത്സതേടി. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ കണ്ണപുരം മാറ്റാങ്കിയിലായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് വടിവാള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്. അക്രമവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്ത്തകന് നിധിനെ (26) പൊലിസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം രാത്രി കണ്ണപുരത്തെ ബി.ജെ.പി പ്രവര്ത്തകന് സുമേഷിന്റെ സ്റ്റേഷനറി കടയ്ക്കുനേരേ ആക്രമണമുണ്ടായിരുന്നു. ഇതിലെ പ്രതികളെ പിടികൂടുന്നതിനും മറ്റുമായി രാത്രികാല പട്രോളിങ്ങിനിറങ്ങിയ പൊലിസ് സംഘത്തിനു നേരേയാണ് ആക്രമണമുണ്ടായത്.
കണ്ണപുരം മേഖലകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബോര്‍ഡുകള്‍ പരസ്പരം നശിപ്പിക്കുന്നതു പതിവായ സാഹചര്യത്തിലാണു പൊലിസ് രാത്രികാല പെട്രോളിങ് ശക്തമാക്കിയത്. ബൈക്കിലെത്തിയ മൂന്നംഗസംഘം പോസ്റ്ററുകള്‍ നശിപ്പിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട പൊലിസ് അവരെ പിടികൂടുന്നതിനിടെ പ്രതികള്‍ വടിവാള്‍ വീശുകയായിരുന്നു. തുടര്‍ന്നു സി.പി.എം പ്രവര്‍ത്തകനായ നിധിനെ പൊലിസ് കീഴ്പ്പെടുത്തി.
രണ്ടുപേര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. കൂട്ടുപ്രതികളായ ഷിജിന്, ശ്രീജേഷ് എന്നിവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരേ വധശ്രമത്തിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."