കടല്‍വെള്ളത്തില്‍നിന്ന് അണുബാധ: അപൂര്‍വ രോഗം ബാധിച്ച് യുവാവ് മരിച്ചു
മേരിലാന്‍ഡ് (യു.എസ്): കടല്‍വെള്ളത്തില്‍ കുളിച്ചതിനെ തുടര്‍ന്നു ശരീരം മുഴുവന്‍ വ്രണങ്ങള്‍ ബാധിച്ചയാള്‍ മരിച്ചു. യു.എസിലെ മേരിലാന്‍ഡിലാണു സംഭവം. അമേരിക്കന്‍ പൗരനായ മൈക്കല്‍ ഫങ്ക് ആണു മരിച്ചത്.
കടല്‍വെള്ളത്തില്‍ കുളിച്ചു നാലാമത്തെ ദിവസമായിരുന്നു അന്ത്യം. കടല്‍ വെള്ളത്തില്‍ കാണപ്പെടുന്ന 'വിബ്രിയോ വള്‍നിഫിക്കസ് '(ഢശയൃശീ ്ൗഹിശളശരൗ)െ എന്ന ബാക്ടീരിയയാണു രോഗകാരണം. കാലിലെ ചെറിയ മുറിവിലൂടെ ബാക്ടീരിയ ശരീരത്തില്‍ കയറുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതേതുടര്‍ന്നു മണിക്കൂറുകള്‍ക്കകം തന്നെ കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. രണ്ടു ദിവസം കൊണ്ടു ദേഹമാസകലം വ്രണങ്ങളും നിറഞ്ഞു.
തുടര്‍ന്നു കാല്‍ മുറിച്ചുമാറ്റിയെങ്കിലും രക്തത്തിലെ ബാക്ടീരിയ ശരീരകലകളെ നശിപ്പിച്ചു. ഇത്തരമൊരു അസുഖത്തെക്കുറിച്ച് അറിവില്ലാതിരുന്നതു ചികിത്സ വൈകിപ്പിച്ചതായി ഇദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. ലവണാംശം കുറഞ്ഞതും നേരിയ ചൂടുള്ളതുമായ കടല്‍വെള്ളത്തിലാണ് ഇത്തരം ബാക്ടീരിയകളെ കണ്ടുവരുന്നത്. കടല്‍വെള്ളം ചൂടാകുമ്പോള്‍ ബാക്ടീരിയകള്‍ ശക്തിയാര്‍ജിക്കും. നന്നായി വേവിക്കാത്ത മത്സ്യം കഴിച്ചാലും ബാക്ടീരിയ ശരീരത്തിലെത്താറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."