HOME
DETAILS
MAL
പക്ഷിപ്പനി: ജാഗ്രത പാലിക്കണമെന്ന് മൃഗ സംരക്ഷണ വകുപ്പ്
backup
October 25 2016 | 03:10 AM
തിരുവനന്തപുരം:ഡല്‍ഹി,രാജസ്ഥാന് എന്നിവിടങ്ങളില്‍ പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തിലെ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് മൃഗ സംരക്ഷണ വകുപ്പു മന്ത്രി കെ.രാജു. പക്ഷികളില്‍ അസാധരണ മരണ നിരക്ക് ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ മൃഗാശുപത്രിയില്‍ ബന്ധപ്പെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പക്ഷിപ്പനിയുടെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ അടിയന്തര യോഗം ചേര്‍ന്നു. ആലപ്പുഴ തകഴിയില്‍ താറാവുകളില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഇന്ന് ആലപ്പുഴ കലക്ടറേറ്റില്‍ കോഴി, താറാവ് കര്‍ഷകരുടെ യോഗം വിളിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."