HOME
DETAILS

കലായിസ് ജംഗിള്‍ ക്യാംപ് ഒഴിപ്പിച്ചു തുടങ്ങി

  
backup
October 25 2016 | 03:10 AM

%e0%b4%95%e0%b4%b2%e0%b4%be%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%9c%e0%b4%82%e0%b4%97%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b5%8d

2600 അഭയാര്‍ഥികളെ ഒഴിപ്പിച്ചു


പാരിസ്: വടക്കന്‍ ഫ്രാന്‍സിലെ കലായിസ് ജംഗിള്‍ ക്യാംപ് അടച്ചുപൂട്ടുന്നതിന്റെ ഭാഗമായി അഭയാര്‍ഥികളെ ഒഴിപ്പിച്ചു തുടങ്ങി. 2,600 അഭയാര്‍ഥികളെ ഇവിടെ നിന്ന് നീക്കിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഏഴായിരത്തോളം പേരാണ് ക്യാംപിലുള്ളത്. അഭയാര്‍ഥികളെ ഒഴിപ്പിച്ച ശേഷം ക്യാംപ് പൊളിച്ചുനീക്കുമെന്ന് കഴിഞ്ഞ ദിവസം ഫ്രാന്‍സ് വ്യക്തമാക്കിയിരുന്നു.
  സ്ഥലം ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് അഭയാര്‍ഥികള്‍ക്കിടയില്‍ കഴിഞ്ഞ ദിവസം ലഘുലേഖ വിതരണം ചെയ്തിരുന്നു. സന്നദ്ധ പ്രവര്‍ത്തകരുടേയും മറ്റും പ്രതിഷേധം കണക്കിലെടുക്കാതെയാണ് ക്യാംപ് പൊളിക്കുന്നത്. ബസുകളിലാണ് അഭയാര്‍ഥികളെ കൊണ്ടുപോയത്. ഫ്രാന്‍സിലെ വിവിധ സ്ഥലങ്ങളിലേക്കാണ് ഇവരെ നീക്കിയത്. നേരത്തെ ക്യാംപ് ഒഴിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. പൊലിസും അഭയാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയും പൊലിസ് പിന്മാറുകയുമായിരുന്നു.
ക്യാംപ് പൊളിക്കുന്നതോടെ ഇവിടെയുള്ള 1300 ഓളം കുട്ടികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കുമെന്ന് ബ്രിട്ടീഷ് എം.പിമാര്‍ ഉള്‍പ്പെടെയുള്ളവരും സന്നദ്ധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബെര്‍ണാഡ് കാസിനോവയ്ക്കും ഇവര്‍ കത്തെഴുതിയിരുന്നു. ക്യാംപ് ഒഴിപ്പിക്കുമ്പോഴും കുട്ടികളുടെ സുരക്ഷയ്ക്ക് ഫ്രാന്‍സ് ഒന്നും ചെയ്തിട്ടില്ലെന്നാണ് പരാതി.
എന്നാല്‍ ക്യാംപിലെ അഭയാര്‍ഥികളെ പുനരവധിവസിപ്പിക്കുമെന്നാണ് ഫ്രാന്‍സ് പറയുന്നത്. അഭയാര്‍ഥികളെ നിയമപരമായി അഭയാര്‍ഥികളാക്കാനാണ് ഫ്രാന്‍സിന്റെ പദ്ധതി. ക്യാംപിലുള്ളവര്‍ അനധികൃത കുടിയേറ്റക്കാരാണെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ പറയുന്നു. മറ്റു രാജ്യത്തേക്ക് ഇവരെ കയറ്റിവിടാനും ശ്രമം നടക്കുന്നുണ്ട്. അഭയാര്‍ഥികള്‍ ഒഴിഞ്ഞ ക്യാംപുകള്‍ പൊളിച്ചു നീക്കാനും മൂന്നു ദിവസത്തിനകം പുനരധിവാസം പൂര്‍ത്തിയാക്കാനുമാണ് പദ്ധതി. സിറിയ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ സംഘര്‍ഷ സ്ഥലങ്ങളില്‍ നിന്ന് ബ്രിട്ടനിലേക്ക് പോകാനുള്ള ഇടത്താവളമായാണ് കലായിസിനെ ഉപയോഗിച്ചിരുന്നത്.
ഇന്നലെ 2,500 പേരെ ക്യാംപില്‍ നിന്ന് നീക്കാനായിട്ടുണ്ടെന്ന് പൊലിസ്  പറഞ്ഞു. സമാധാനപരമായാണ് ഇവരെ നീക്കിയതെന്നും പൊലിസ് കമ്മിഷണര്‍ പറഞ്ഞു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  24 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  24 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  24 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  24 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  24 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  24 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  24 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  25 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  25 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  25 days ago