അഖിലേഷ് യാദവ് മികച്ച മുഖ്യമന്ത്രി, എന്നാല്‍ ജനപ്രിയ നേതാവായിട്ടില്ല: അമര്‍സിങ്
കൊല്‍ക്കത്ത: അഖിലേഷ് യാദവ് ഒരു മികച്ച മുഖ്യമന്ത്രിയാണ് എന്നാല്‍ ഒരു ജനപ്രിയ നേതാവായി ഇനിയും വളര്‍ന്നിട്ടില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അമര്‍ സിങ്.
അഖിലേഷ് മികച്ച മുഖ്യമന്ത്രിയാണ്. ആദ്യ തവണ ഭരണത്തിലെത്തിയപ്പോള്‍ തന്നെ വികസനത്തിനാണ് അദ്ദേഹം പ്രധാന്യം നല്‍കിയത്. വികസനം എന്ന അജണ്ടയിലൂന്നി മുന്നോട്ടുപോകാന്‍ അഖിലേഷ് കാണിച്ച ആര്‍ജവം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൊല്‍കത്തയില്‍ പറഞ്ഞു.
അദ്ദേഹം നല്ല നേതാവല്ലെന്നല്ല ഞാന്‍ പറഞ്ഞത്. ജനപ്രിയ നേതാവായി ഉയര്‍ന്നുവരാന്‍ ഇനിയും സമയമെടുക്കും. അദ്ദേഹം ഇപ്പോഴും ചെറുപ്പമാണ്. മുലായം സിങ് യാദവിന്റെ സംഘടനാമികവും പരിചയസമ്പത്തും അഖിലേഷിനെ പോലെ ഒരു യുവ നേതാവിനേയും പാര്‍ട്ടിക്ക് വളരെ അത്യന്താപേക്ഷിതമാണെന്നും അമര്‍സിങ് കൂട്ടിച്ചേര്‍ത്തു.
സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്തായ അമര്‍ സിങ് ഈ വര്‍ഷമാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. സമാജ്‌വാദി പാര്‍ട്ടിയില്‍ പോര് മുറുകികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അമര്‍ സിങ് നടത്തുന്ന പ്രതികരണത്തിന് വളരെയേറെ പ്രസക്തിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."