സിനിമാ ഷൂട്ടിങ് കാണുന്നതിനിടെ മതില് തകര്‍ന്ന് അപകടം
അപകടത്തിന് വഴിയൊരുക്കിയത്
നടന്മാരെ കാണാനുള്ള ആവേശം
പയ്യോളി: സിനിമ ഷൂട്ടിങ്ങിനിടെ നടന്മാരെ കാണാനുള്ള ആവേശമാണ് 85ഓളം വിദ്യാര്‍ഥികള്‍ അപകടത്തില്‍പെടാന്‍ കാരണമായത്. ഉച്ചയ്ക്കു 12.45നു ക്ലാസ് വിട്ടു പുറത്തിറങ്ങിയ വിദ്യാര്‍ഥികള്‍ റോഡിലൂടെ വരികയായിരുന്നു സിനിമാതാരം ബിജു മേനോനു ഹസ്തദാനം ചെയ്യാന്‍ ആവേശം കാണിക്കുകയും മതിലിനു പിന്നിലുള്ള വിദ്യാര്‍ഥികള്‍ മതിലില്‍ കയറാന്‍ ശ്രമിക്കുകയും ചെയ്തതാണ് അപകട കാരണം.
30 വര്‍ഷത്തോളം പഴക്കമുള്ള മതിലാണ് തകര്‍ന്നത്. കല്ലിനടിയില്പെട്ടാണ് അധിക പേര്‍ക്കും പരുക്കേറ്റത്. ഹൈസ്കൂള്‍ കാന്റീനിനു പിന്നിലുള്ള മതില് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. സംഭവം നടന്ന ഉടന്‍ ഓടിയെത്തിയ അധ്യാപകരും സിനിമാ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നു വിദ്യാര്‍ഥികളെ വിവിധ ആശുപത്രികളിലെത്തിക്കുകയായിരുന്നു.
'രക്ഷാധികാരി ബൈജു ഒപ്പ്' എന്ന സിനിമയുടെ ഷൂട്ടിങ് ഒക്ടോബര്‍ ആറിനാണ് ആരംഭിച്ചത്. പയ്യോളി, തിക്കോടി, പള്ളിക്കര എന്നിവിടങ്ങളിലാണ് ഇതിന്റെ ചിത്രീകരണം നടക്കുന്നത്. കഴിഞ്ഞദിവസം പയ്യോളി ഹൈസ്കൂളില്‍ ചിത്രീകരണം നടന്നിരുന്നു. ബിജു മേനോന്, അജു വര്‍ഗീസ്, ഹരീഷ് കണാരന് തുടങ്ങിയവരാണ് ഇതിലെ അഭിനേതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."