മണല്‍ വാരാനുള്ള അനുമതി നിഷേധിച്ചത് പ്രതിഷേധാര്‍ഹം: എസ്.ടി.സു
കാസര്‍കോട്: രൂക്ഷമായ മണല്‍ക്ഷാമം മൂലം ജില്ലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുകയും, നിര്‍മാണ മേഖലകളിലെ തൊഴിലാളികള്‍ പട്ടിണിയിലാവുകയും ചെയ്ത സാഹചര്യത്തില്‍ തുറമുഖ വകുപ്പ് ജില്ലയിലെ 12 സഹകരണ സംഘങ്ങള്‍ മുഖേന മണല്‍ വാരാന്‍ നല്‍കിയിരുന്ന അനുമതി കൂടി ജില്ലാ ഭരണകൂടം നിര്‍ത്തലാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് എസ്.ടി.യു ജില്ലാ പ്രസിഡന്റ് കെ.പി.മുഹമ്മദ് അഷ്റഫ് പ്രസ്താവിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി ജില്ല സന്ദര്‍ശിച്ചതിനു ശേഷം ചില തല്‍പ്പരകക്ഷികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് മണല്‍ ഖനനം നിറുത്തലാക്കാനുള്ള ഉത്തരവുണ്ടായതെന്ന് മനസ്സിലാക്കുന്നുവെന്നും അനധികൃത മണല്‍വാരലിനും, അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള മണല്ക്കടത്തിന്നും എല്ലാവിധ ഒത്താശയും ചെയ്തു കൊടുത്തിരിക്കുകയാണ് ജില്ലാ ഭരണകൂടവും, പൊലിസും ഈ ഉത്തരവിലൂടെ നടത്തിയിരുക്കന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."