പൊതുമേഖലയിലെ നാല് സ്പിന്നിങ് മില്ലുകളില്‍ താഴു വീണു
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെയും അവിടെ പണിയെടുക്കുന്ന തൊഴിലാളികളെയും സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാരിന്റെ നൂറുദിനം കഴിഞ്ഞ ഉടന്‍ തന്നെ പൊതുമേഖലയിലെ നാലു സ്പിന്നിങ്ങ് മില്ലുകള്‍ക്ക് താഴു വീണു.
ടെക്സ്റ്റയില്‍ കോര്‍പറേഷനു കീഴിലുള്ള കോഴിക്കോട് തിരുവണ്ണൂരിലെ മലബാര്‍ സ്പിന്നിങ് മില്‍, മലപ്പുറത്തെ എടരിക്കോട് , കോട്ടയം, ചെങ്ങന്നൂരിലെ പ്രഭുറാം എന്നീ മില്ലുകളുടെ പ്രവര്‍ത്തനമാണ് നിലച്ചത്.
അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാന്‍ സര്‍ക്കാര്‍ പണമനുവദിക്കാത്തതും ഭീമമായ വൈദ്യുതി കുടിശിക കാരണം കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിച്ചതും മില്ലുകളുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമായി. ഈ നാലു മില്ലുകളിലുമായി ആയിരത്തി അഞ്ഞൂറിലധികം വരുന്ന തൊഴിലാളികളുടെ കുടുംബം പട്ടിണിയിലാണ്. രണ്ടു മാസമായി ഇവര്‍ക്ക് ശമ്പളം നല്‍കിയിട്ട്. കോഴിക്കോട് തിരുവണ്ണൂരിലെ മലബാര്‍ സ്പിന്നിങ് മില്ലിലെ വൈദ്യുതി കുടിശിക രണ്ടു കോടി കവിഞ്ഞു. മറ്റു മൂന്നു മില്ലുകളും ഏതാണ്ട് മൂന്നു കോടിയിലധികം രൂപ വൈദ്യുതി ചാര്‍ജ് നല്‍കാനുണ്ട്.
ഈ നാലു സ്പിന്നിങ്ങ് മില്ലുകളിലുമായി ഏതാണ്ട് 100 കോടി രൂപയുടെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇന്‍ഡോരമ എന്ന കമ്പനിയില്‍ നിന്നാണ് മില്ലുകളിലേക്കാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നത്. ഇവിടെ ഉല്‍പാദിപ്പിക്കുന്ന നൂല്‍ വില്‍ക്കുന്നത് ഫൈബര്‍ ആന്‍ഡ് യാണ്‍ എന്ന കമ്പനിക്കും.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഈ നാലു മില്ലുകള്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാനും നവീകരണത്തിനുമായി 56 കോടി രൂപ നല്‍കിയിരുന്നുവെങ്കിലും അത് ഫലപ്രദമായി വിനിയോഗിച്ചിരുന്നില്ല. ഇതില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ധനകാര്യ വകുപ്പ് നടത്തിയ പരിശോധനയില്‍ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്ന കമ്പനികളുമായി വഴിവിട്ട ഇടപാടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംസ്ഥാന ടെക്സ്റ്റയില്‍സ് കോര്‍പറേഷന്‍ എം.ഡിയെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും മറ്റു തുടര്‍ നടപടികളില്ലാതെ അദ്ദേഹത്തെ അതേ തസ്തികയില്‍ തന്നെ തിരിച്ചെടുത്തിരുന്നു.
സര്‍ക്കാരിനോട് സഹായം ചോദിച്ചിട്ടുണ്ടെന്നും സഹായം കിട്ടിയാലേ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ടെക്സ്റ്റയില്‍ കോര്‍പറേഷന് കീഴിലുള്ള ആലപ്പുഴ,കോമളപുരം, ഉദുമ,പിണറായി എന്നീ സ്പിന്നിങ്ങ് മില്ലുകളും താഴ്‌വീഴാന്‍ കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."