എം.എസ്.സി നഴ്സിങ്; വിവിധ കോളജുകളില്‍ സീറ്റൊഴിവ്
എം.എസ്.സി നഴ്സിങ് കോഴ്സിനു സംസ്ഥാനത്തെ സര്‍ക്കാര്‍ നഴ്സിങ് കോളജുകളിലും സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ നഴ്സിങ് കോളജുകളിലും ഏതാനും സര്‍ക്കാര്‍ മെറിറ്റ് സീറ്റുകള്‍ ഒഴിവുണ്ട്. ആലപ്പുഴ സര്‍ക്കാര്‍ നഴ്സിങ് കോളജില്‍ മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്സിങ് വിഭാഗത്തില്‍ ഒരു സീറ്റും കോഴിക്കോട് സര്‍ക്കാര്‍ നഴ്സിങ് കോളേജില്‍ ഒ.ബി.ജി വിഭാഗത്തില്‍ ഒരു സീറ്റും ജനറല്‍ മെറിറ്റില്‍ ഒഴിവുണ്ട്. സ്പോട്ട് അലോട്ട്മെന്റ് ഒക്ടോബര്‍ 27ന് തിരുവനന്തപുരം മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ രാവിലെ പത്തു മുതല്‍ നടത്തും.
പ്രവേശന പരീക്ഷാ കമ്മിഷണറുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്ക്കും പങ്കെടുക്കാം. വിവിധ കാരണങ്ങളാല്‍ മുന്‍ കൗണ്‍സിലിങ്ങില്‍ ഹാജരായി സീറ്റ് ലഭിക്കാത്തവര്‍ക്കും ഹയര്‍ ഓപ്ഷന് കൊടുത്തിട്ടുള്ളവര്ക്കും ഇതില്‍ പങ്കെടുക്കാം.
അഡ്മിറ്റ് കാര്‍ഡും മറ്റ് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും നൂറും അതിലധികവും കിടക്കകളുള്ള ആശുപത്രിയില്‍ ഒരു വര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ടെന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. സംസ്ഥാനത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍നിന്നു യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ സംസ്ഥാനത്തെ സര്‍വകലാശാലയില്‍നിന്നു നേടിയ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റും സംവരണ വിഭാഗത്തില്‍പ്പെട്ട അപേക്ഷാര്‍ഥികള്‍ ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും ഹാജരാക്കണം.
അഡ്മിഷന് ലഭിക്കുകയാണെങ്കില്‍ അന്നേ ദിവസംതന്നെ ഫീസും അടയ്ക്കേണ്ടതാണ്.
വിശദവിവരങ്ങള്‍ക്ക് www.dme.ker-ala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."