കിഡ്‌നികള്‍ തകരാറിലായ യുവാവ് ചികിത്സക്ക് സഹായം തേടുന്നു
തിരൂര്‍: ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സക്ക് സഹായം തേടുന്നു. ബി.പി അങ്ങാടി പുത്തരിക്കാട്ട് സതീഷ്‌കുമാറാണ് കാരുണ്യമതികളുടെ സഹായത്തിന് കാത്തിരിക്കുന്നത്. വൃക്ക നല്‍കാന്‍ അമ്മ തയാറാണെങ്കിലും ചികിത്സാഭാരത്തിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് സതീഷ്‌കുമാറും കുടുംബവും.
ആറ് മാസം മുമ്പാണ് ഇരുവൃക്കകളും തകരാറിലായ വിവരം അറിയുന്നത്. ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.
വൃക്ക മാറ്റി വെക്കാനും തുടര്‍ചികിത്സക്കുമായി 20ലക്ഷത്തിലധികം രൂപ വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. അവിവാഹിതനും നിര്‍ധന കുടുംബാംഗവുമായ സതീഷിന് ആശ്രയം സുമനസുകളുടെ സഹായം മാത്രമാണ്.
ഇദ്ദേഹത്തെ സഹായിക്കാന്‍ നാട്ടുകാര്‍ സഹായസമിതി രൂപവത്കരിച്ച് കനറാബാങ്ക് ബി.പി അങ്ങാടി ശാഖയില്‍ 1025101066705 നമ്പറായി അക്കൗണ്ട്ണ്ട(ഐ.എഫ്.എസ് കോഡ് ഋഇചഞആ0001025) തുടങ്ങിയിട്ടുണ്ടണ്ട്.
സമിതി വിപുലപ്പെടുത്തുന്നതിന് 28ന് വൈകീട്ട് 4.30ന് വടക്കെ അങ്ങാടി മദ്‌റസയില്‍ വിപുലമായ യോഗം ചേരുമെന്ന് ചെയര്‍മാന്‍ പി.ടി ഷഫീക്ക്, ട്രഷറര്‍ എ.പി ഉമ്മര്‍, ഭാരവാഹികളായ അഷ്‌റഫ്, രാമചന്ദ്രന്‍ എന്ന മണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."