HOME
DETAILS

കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസുകളില്‍ ഇനി ഡ്രൈവറും കണ്ടക്ടറും ഒരാള്‍

  
backup
October 25 2016 | 19:10 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%a6%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%98%e0%b4%a6%e0%b5%82

തിരുവനന്തപുരം: ദീര്‍ഘദൂര ബസുകളില്‍ ഇനി കണ്ടക്ടര്‍മാര്‍ വേണ്ട. തീരുമാനം പുതിയ കെ.എസ്.ആര്‍.ടി.സി എം.ഡി.യുടേത്. കടക്കെണിയില്‍ നിന്നു രക്ഷിക്കാന്‍ അടിമുടി പരിഷ്‌ക്കരിക്കാന്‍ ഉറപ്പിച്ചാണ് എം.ജി. രാജമാണിക്യത്തിന്റെ പുതിയ ഉത്തരവ്. ദീര്‍ഘദൂര ബസുകളില്‍ ഡ്രൈവര്‍മാര്‍ തന്നെ ഇനി കണ്ടക്ടര്‍മാരുടെ ജോലി ചെയ്യണം. ഡ്രൈവര്‍മാര്‍ കണ്ടക്ടര്‍ ലൈസന്‍സ് കര്‍ശനമായും എടുത്തിരിക്കണമെന്നാണ് ഉത്തരവ്.
അന്തര്‍ സംസ്ഥാന സര്‍വിസുകളും, സൂപ്പര്‍ക്ലാസ് സര്‍വിസുകളും നടത്തുന്ന ഡ്രൈവര്‍ വിഭാഗത്തില്‍പ്പെട്ട ജീവനക്കാരോട് കണ്ടക്ടര്‍ ലൈസന്‍സ് വേഗത്തില്‍ എടുക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനാവശ്യമായ സഹായം ബന്ധപ്പെട്ട യൂനിറ്റ് ഓഫിസര്‍മാര്‍ നല്‍കണം. അടുത്ത മാസം അഞ്ചിനകം ലൈസന്‍സ് എടുത്തിരിക്കണം.  ലൈസന്‍സ് ലഭിക്കുന്ന മുറയ്ക്ക്, ചീഫ് ട്രാഫിക് മാനേജരെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ദീര്‍ഘദൂര ബസുകളിലെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ റിസര്‍വേഷനാണ് നടത്തുന്നത്. ഈ ബസുകളില്‍ കണ്ടക്ടര്‍മാര്‍ ആവശ്യമില്ല. ഇതിനിടയില്‍ ബസില്‍ കയറുന്നവര്‍ക്ക് ടിക്കറ്റു നല്‍കാനാണ്  ഡ്രൈവര്‍ ലൈസന്‍സ് എടുക്കണമെന്ന ഉത്തരവിട്ടിരിക്കുന്നത്.
ബംഗളൂരു, മണിപ്പാല്‍, മൈസൂര്‍, മൂകാംബിക, ചെന്നൈ, മുംബൈ തുടങ്ങിയ ദീര്‍ഘദൂര സര്‍വിസുകളിലാണ് ഡ്രൈവറും കണ്ടക്ടറും ഒരാളാകുന്നത്. ഇതുമൂലം അപകടങ്ങളും സംഭവിക്കുന്നുണ്ട്. ഇതിനു പരിഹാരമായാണ് മാറിമാറി ഓടിക്കുന്നതിന് രണ്ടുപേരെ നിയമിക്കുന്നത്. ദീര്‍ഘദൂര സര്‍വിസുകള്‍ നടത്തുന്ന സ്‌കാനിയ ബസുകള്‍ 18 എണ്ണമുണ്ട്.  മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസുകള്‍ 13, സൂപ്പര്‍ എക്‌സ്പ്രസ് 26, സൂപ്പര്‍ ഫാസ്റ്റ് 411, ഫാസ്റ്റ് പാസഞ്ചര്‍ 1229 ബസുകളുമാണ് ഓടുന്നത്.
 സര്‍വിസുകളെ എ-ബി-സി-ഡി എന്ന് നാലുവിഭാഗമായി കഴിഞ്ഞ വര്‍ഷം തരംതിരിച്ചിരുന്നു. ഈ ക്രമം അനുസരിച്ച് സര്‍വിസുകള്‍ നടത്തണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പല യൂനിറ്റുകളും നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. വരുമാനം കൂടുതലുള്ള സര്‍വിസുകള്‍ റദ്ദാക്കുകയും,  കുറഞ്ഞ സര്‍വിസുകള്‍ ഓടിക്കുകയും ചെയ്യുന്നുണ്ട്. ഇത് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
എന്നാല്‍, പഴയ സംവിധാനം വീണ്ടും നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് വരുമാനം കൂടുതലുള്ള എ-ബി വിഭാഗം ഷെഡ്യൂളുകള്‍ റദ്ദു ചെയ്യാന്‍ പാടില്ല. സി വിഭാഗത്തില്‍പ്പെട്ട ഷെഡ്യൂളുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ ഡി വിഭാഗത്തില്‍പ്പെട്ട ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ പാടില്ലെന്നുമാണ് നിര്‍ദേശം. ഈ രീതിയില്‍ ഓപ്പറേഷന്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സര്‍വിസ് നടത്താതിരിക്കുന്നവരേയും കൃത്യസമയത്ത് ഡ്യൂട്ടിക്ക് കയറാത്തവരെയും, സ്‌റ്റോപ്പുകളില്‍ ആളെക്കയറ്റാതെ പോകുന്ന ഡ്രൈവര്‍മാര്‍ക്കുമെതിരേ നടപടിയും ആരംഭിച്ചിട്ടുണ്ട്.  

മിന്നല്‍ പരിശോധനകള്‍
'രാജമാണിക്യം സ്റ്റൈലില്‍'

കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ മിന്നല്‍ പരിശോധനയിലും നടപടിയിലും ജീവനക്കാര്‍ മര്യാദ പഠിക്കുന്നു. കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി ഭവനിലെ ലോ സെക്ഷനില്‍ എം.ഡിമിന്നല്‍ പരിശോധന നടത്തി.
പേരിനു മാത്രം ജീവനക്കാര്‍, മറ്റു കസേരകളെല്ലാം കാലി. ഡ്യൂട്ടി സമയത്ത് മറ്റു പരിപാടികള്‍ക്കു പോയവരുടെ കസേരകളാണെന്നായിരുന്നു ജീവനക്കാരുടെ മറുപടി.
ഒഴിഞ്ഞുകിടക്കുന്ന കസേരകളെല്ലാം എം ഡി തല്‍ക്ഷണം എടുത്തു മാറ്റി. ജോലിചെയ്യുന്നവര്‍ക്കു മാത്രം കസേര മതിയെന്നും, മറ്റുള്ളവര്‍ തന്നെ കണ്ടിട്ടു ജോലിക്കു കയറിയാല്‍ മതിയെന്ന നിര്‍ദേശവും നല്‍കി.
എല്ലാ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലും മിന്നല്‍ പരിശോധനകളും അതിവേഗ നടപടികളും ഉണ്ടാകുമെന്ന സൂചനയാണിതെന്നും അദ്ദേഹം ജീവനക്കാരെ ഓര്‍മിപ്പിച്ചു.
എം.ഡി.യുടെ മിന്നല്‍ പരിശോധനകളും നടപടികളും രാജമാണിക്യം സ്‌റ്റൈലില്‍ ആണെന്നാണ് ജീവനക്കാരും പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago