വനിതകള്‍ക്ക് പരിശീലനം നല്‍കലില്‍ വന്‍ തട്ടിപ്പ്
തേഞ്ഞിപ്പലം: വനിതകള്‍ക്ക് വസ്ത്ര നിര്‍മാണത്തിലും ഫാഷന്‍ ഡിസൈനിംഗിലും പരിശീലനം നല്‍കാന്‍ തയാറാക്കിയ പ്രോജക്ടില്‍ വ്യാജ രേഖയുണ്ടാക്കി പണം അപഹരിച്ചതായി സംസ്ഥാന സര്‍ക്കാരിന്റെ ഓഡിറ്റ് വിഭാഗം കണ്ടെത്തി. കഴിഞ്ഞ മാസം നല്‍കിയ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് തട്ടിപ്പ് സംബന്ധിച്ച വ്യക്തമായ കണക്കുകള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
തുന്നല്‍ മെഷീന്‍ വാടകക്കെടുത്തതില്‍ വന്‍ ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 5000 രൂപയ്ക്കു വാടകയ്ക്കു ലഭിക്കുന്ന മെഷീന്‍ 9000 രൂപയ്ക്കു വാടകയ്‌ക്കെടുക്കുകയാണു ചെയ്തത്. ഇത്തരത്തില്‍ എട്ടു മെഷീനുകള്‍ ആണ് എടുത്തത്. വേങ്ങരയിലെ ഒരു സ്ഥാപനത്തില്‍ നിന്നാണു മെഷീനുകള്‍ വാടകയ്‌ക്കെടുത്തത്.
പൊതുമാര്‍ക്കറ്റില്‍ പുതിയ തുന്നല്‍ മെഷീന്‍ 5000 രൂപയ്ക്കു ലഭ്യമാകുമെന്നിരിക്കെ 9000 രൂപയ്ക്ക് മെഷീന്‍ വാടകയ്‌ക്കെടുത്തതു സംശയാസ്പദമാണെന്ന് ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വാടകയ്‌ക്കെടുത്ത മെഷീനുകളാകട്ടെ പലതും ഉപയോഗിക്കാന്‍ പറ്റാത്തതായിരുന്നുവെന്നും പഠിതാക്കള്‍ ഓഡിറ്റിന് മുമ്പാകെ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. സംശയം ഉടലെടുത്തതിനെത്തുടര്‍ന്നു ഗുണഭോക്താക്കളെ ഓഡിറ്റ് വിഭാഗക്കാര്‍ നേരിട്ട് വരുത്തി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."