HOME
DETAILS
MAL
ഔഷധസസ്യ തോട്ടം ഉദ്ഘാടനം ഇന്ന്
backup
October 25 2016 | 19:10 PM
തേഞ്ഞിപ്പലം: സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ ധനസഹായത്തോടെ കോട്ടക്കല്‍ ആര്യവൈദ്യശാലാ ഗവേഷണ കേന്ദ്രം നടപ്പിലാക്കുന്ന ഔഷധസസ്യോദ്യാനത്തിന്റെ സ്‌കൂള്‍തല ഉദ്ഘാടനം ഇന്നു രാവിലെ 10.30നു ചേളാരി ജി.വി.എച്ച്.എസ്.എസില്‍ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയറസാഖ് തോട്ടത്തില്‍ നിര്‍വഹിക്കും.
പുതുതലമുറയ്ക്ക് ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തുകയും അവയുടെ ഗുണങ്ങള്‍, പരിചരണം, സംരക്ഷണത്തിന്റെ ആവശ്യകത എന്നിവയെക്കുറിച്ചു ബോധവല്‍ക്കരണം നല്‍കുകയുമാണ് പദ്ധതിയുടെ ഉദ്ദേശം.
കോട്ടക്കല്‍ ആര്യ വൈദ്യശാലാ ഔഷധസസ്യ ഗവേഷണ കേന്ദ്രം സീനിയര്‍ സയന്റിസ്റ്റ് ഡോ. കെ.എം പ്രഭുകുമാര്‍ പദ്ധതി വിശദീകരിക്കും. ഔഷധ സസ്യങ്ങളും അവയുടെ സംരക്ഷണവും വിദ്യാലയങ്ങളില്‍ എന്ന വിഷയത്തില്‍ എം.കെ മഹേഷ്‌കുമാര്‍ ക്ലാസ്സെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."