ഡല്‍ഹിയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ പൊട്ടിത്തെറി; ഒരുമരണം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്കു പരുക്കേറ്റു. പഴയഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കിലെ പള്ളിയോട് ചേര്‍ന്ന മാര്‍ക്കറ്റില്‍ രാവിലെയാണ് സംഭവം. പശ്ചിമബംഗാള്‍ സ്വദേശിയാണ് മരിച്ചത്. ഇയാള്‍ പടക്കനിര്‍മാണത്തിനുള്ള സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ സഞ്ചി കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇയാള്‍ പൊട്ടിത്തെറിക്കു മുന്‍പ് പുകവലിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഫ്‌ളാറ്റുകളും കടകളുമായി പഴയ ഡല്‍ഹിയിലെ ഏറ്റവും തിരക്കേറിയതും ഇടുങ്ങിയതുമായ പ്രദേശമാണിത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ ഒരാള്‍ പടക്കം ഉള്‍പ്പടെയുള്ള സ്‌ഫോടക വസ്തുക്കളുമായി വരുന്നത് വ്യക്തമാണ്. പിന്നീട് ഇയാള്‍ ചുമന്നു കൊണ്ടു വന്ന കെട്ട് താഴെ വെക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടാകുന്നത്. അന്തരീക്ഷത്തില്‍ പുകപടലം നിറഞ്ഞതോടെ ആളുകള്‍ പരിഭ്രാന്തരായി നാലുപാടും ചിതറിയോടുന്നതും ദൃശ്യത്തില്‍ കാണാം.
പൊലിസും ഭീകരവിരുദ്ധ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. ദീപാവലി അടുത്ത ദിവസങ്ങളില്‍ ആഘോഷങ്ങള്‍ക്കായി എത്തിച്ച പടക്കം ഉള്‍പ്പടെയുള്ള വസ്തുക്കള്‍ പൊട്ടിത്തെറിച്ചതായിരിക്കാമെന്നാണു പ്രാഥമിക നിഗമനം. ബഹ്‌റൈനില്‍ സന്ദര്‍ശനത്തിലുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സംഭവത്തില്‍ ഡല്‍ഹി പൊലിസിനോട് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."