റോഹിംഗ്യന്‍ മേഖലയില്‍ സൈന്യംനടത്തിയ അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് യു.എന്‍
ജനീവ: കഴിഞ്ഞ ഒന്‍പതിന് റോഹിംഗ്യന്‍ മേഖലയില്‍ സൈന്യംനടത്തിയ അതിക്രമങ്ങളെ കുറിച്ച് മ്യാന്‍മര്‍ അന്വേഷിക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ സംഘടന. നിരായുധരായ റോഹിംഗ്യകളെ കൊലപ്പെടുത്തിയതും അവരുടെ വീടുകള്‍ അഗ്്‌നിക്കിരയാക്കിയും മനുഷ്യാവകാശ ലംഘനമാണെന്ന് ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടി. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന വടക്ക്പടിഞ്ഞാറന്‍ മേഖലയിലെ റാഖിനെ സംസ്ഥാനത്താണ് കലാപം നടന്നത്. ഇവിടെ 15,000ത്തോളം റോഹിംഗ്യകള്‍ക്ക് സഹായം എത്തിക്കണമെന്ന് യു.എന്‍ പറയുന്നു. സൈന്യത്തെ ആക്രമിച്ച 30 പേരെ കൊലപ്പെടുത്തിയെന്നും 53 പേരെ അറസ്റ്റ് ചെയ്‌തെന്നുമാണ് മ്യാന്‍മര്‍ സര്‍ക്കാര്‍ പറയുന്നത്. 400 റോഹിംഗ്യകളെ കേസുമായി ബന്ധപ്പെട്ട് പൊലിസ് അന്വേഷിക്കുന്നുണ്ട്. ഇവര്‍ മ്യാന്‍മര്‍ അതിര്‍ത്തി പൊലിസില്‍ നിന്ന് ആയുധം തട്ടിയെടുത്തുവെന്നാണ് പരാതി.
എന്നാല്‍ റോഹിംഗ്യകള്‍ ആരോപണം നിഷേധിച്ചു. കൊല്ലപ്പെട്ടവരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ കൂടുതലാണെന്ന് ഇവര്‍ പറയുന്നു. റോഹിംഗ്യന്‍ മേഖലയില്‍ അരലക്ഷം പേര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നും 65,000 കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനാകില്ലെന്നും യു.എന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."