കുട്ടിയാനയെ അമരമ്പലത്തേക്ക് മാറ്റി
കരുവാരക്കുണ്ട്: ജനവാസ കേന്ദ്രത്തില്‍ കാട്ടാന പ്രസവിച്ച സംഭവത്തില്‍ ഭീതി ഒഴിയുന്നു. കുട്ടിയാനയെ അമരമ്പലം ഫോറസ്റ്റ് ഡിവിഷനിലേക്കു മാറ്റിയതോടെ കാവലിരുന്ന കാട്ടാനക്കൂട്ടം കാടുകയറി. ഇതോടെ ജനങ്ങളുടെ ഭീതി മാറുകയായിരുന്നു. പറയന്‍മേട്ടിലെ ആദിവാസി കോളനിക്കു സമീപമാണു തിങ്കളാഴ്ച പുലര്‍ച്ചെ കാട്ടാന പ്രസവിച്ചത്. ഉള്‍ക്കാടുകളില്‍ മാത്രം പ്രസവിക്കാറുളള കാട്ടാനയാണു ജനവാസ കേന്ദ്രത്തില്‍ പ്രസവിച്ചത്.
തിങ്കളാഴ്ച രാവിലെ തൊഴിലാളികളാണു പ്രദേശത്ത് ആനക്കൂട്ടത്തെ കണ്ടത്. കാട്ടാനയുടെ പ്രസവമൊരുക്കാന്‍ ഈ പരിസരത്തെ മരച്ചില്ലകള്‍ ഒടിച്ചിട്ടുണ്ട്. നാലോളം കാട്ടാനകളുടെ കാവലിലാണു കാട്ടാന പ്രസവിച്ചത്.സാധാരണ 21 മാസമാണ് ആനകളുടെ ഗര്‍ഭകാലം. പ്രസവിച്ച ആനക്കുട്ടി എഴുന്നേല്‍ക്കാനാകാത്തതുകൊണ്ടു കാടുകയറി പോവാന്‍ ആനക്കൂട്ടം തയ്യാറായില്ല. ആനക്കുട്ടിയെ വൈകുന്നേരം കാട്ടാനകള്‍ ചേര്‍ന്നു കൊണ്ടുപോവാന്‍ ശ്രമം നടത്തിയെങ്കിലും പ്രദേശത്ത് ആളുകൂടിയതോടെ കാട്ടാനകളുടെ ശ്രമം പരാജയപ്പെട്ടു. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ മേഖലയില്‍ നിന്ന് ആനകളുടെ ചിന്നം വിളി കേട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു.
കാടുകയറാതെ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെ മലകയിറയതോടെയാണ് ആനക്കുട്ടിയെ ഫോറസ്റ്റ് ഡിവിഷനിലേക്ക് മാറ്റാനായത്. ഇന്നലെ ഉച്ചയോടെയാണ് ആനക്കുട്ടിയെ അമരമ്പലത്തേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."