ഉപജില്ലാ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു
തളിപ്പറമ്പ്: തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ സ്‌കൂള്‍ കലോത്സവം പരിയാരം കെ.കെ.എന്‍.പി.എം.ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നവംബര്‍ 25 മുതല്‍ 30 വരെ നടക്കും.
കലോത്സവത്തിന്റെ ലോഗോ പ്രകാശനം തളിപ്പറമ്പ് പ്രസ് ഫോറത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍വഹിച്ചു.
പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി രഞ്ജിത്ത്, രവീന്ദ്രന്‍ കാവിലെവളപ്പില്‍(ജനറല്‍ കണ്‍വീനര്‍), പി സത്യന്‍(ജോ.കണ്‍വീനര്‍), വി.വി രവീന്ദ്രന്‍, ബാബുരാജ്(മീഡിയ ജോ.കണ്‍വീനര്‍) എന്നിവര്‍ പങ്കെടുത്തു.
ലോഗോ രൂപകല്‍പന ചെയ്തത് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ വി.വി പ്രദീപ് കുമാര്‍ ആണ്.
എ രാജേഷ് (പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) ചെയര്‍മാനായും രവീന്ദ്രന്‍ കാവിലെ വളപ്പില്‍ (പ്രധാനധ്യാപകന്‍)ജനറല്‍ കണ്‍വീനറായും പി സത്യന്‍ (പ്രിന്‍സിപ്പാള്‍ വി.എച്ച്.എസ്.ഇ) ജോയിന്റ് ജനറല്‍ കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."