ശ്രീകണ്ഠപുരം ടൗണിലെ ഗതാഗത പരിഷ്കരണം കടലാസില്‍ മാത്രം
ശ്രീകണ്ഠപുരം: ടൗണില്‍ ഗതാഗത പരിഷ്കരണം നടത്താനുളള തീരുമാനം കടലാസില്‍ ഒതുങ്ങുന്നു. സെന്‍ട്രല്‍ ജങ്ഷനില്‍ അശാസ്ത്രീയമായി നിര്‍മിച്ച ഡിവൈഡറുള്പ്പെടെ പൊളിച്ചുമാറ്റാനുള്ള തീരുമാനങ്ങളാണു വൈകുന്നത്.
സെന്‍ട്രല്‍ ജങ്ഷന് മുതല്‍ നഗരസഭാ ഓഫിസ് വരെയുള്ള റോഡില്‍ അനധികൃത പാര്‍ക്കിങ് നിരോധിച്ച ഭാഗങ്ങളില്‍ ഇപ്പോള്‍ യാതൊരു വിലക്കുമില്ലാതെ പാര്‍ക്കിങ് തുടരുകയാണ്.
പയ്യാവൂര്‍ റോഡില്‍ വ്യാപാരഭവന് മുതല്‍ ഓടത്തുപാലം ജങ്ഷന് വരെ ഒരു ഭാഗത്തു പാര്‍ക്കിങ് അനുവദിച്ചിട്ടുണ്ടെങ്കലും രണ്ടു ഭാഗത്തും ഇപ്പോള്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുകയാണ്.
ബസ് സ്റ്റാന്‍ഡ് പരിസരത്ത് നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സുകള്ക്കിടയിലെ റോഡില്‍ ജീപ്പ് പാര്‍ക്കിങിന് അനുവദിച്ച സ്ഥലത്ത് മറ്റു വാഹനങ്ങള്‍ നിര്‍ത്തിയിട്ടതും തടയാന്‍ സംവിധാനമില്ല. രണ്ടു മാസം മുമ്പ് ഗതാഗത പരിഷ്ക്കരണത്തിനു തീരുമാനമെടുത്തെങ്കിലും എങ്ങുമെത്താത്ത അവസ്ഥയിലാണു കാര്യങ്ങള്‍. ബസ്സ്റ്റാന്ഡിലാണെങ്കില് മറ്റു വാഹനങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുകയുമാണ.്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."