HOME
DETAILS
MAL
നാട്ടുകാര്‍ക്ക് ഭീഷണിയായി പാതയോരത്തെ മണ്‍ത്തിട്ട
backup
October 25 2016 | 21:10 PM
താമരശ്ശേരി: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയോരത്തെ മണ്‍ത്തിട്ട കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നു. താമരശ്ശേരി ചുങ്കത്തിനടുത്തു കോടതിക്കു സമീപത്തെ വളവില്‍ ബിഷപ്പ് ഹൗസ് കെട്ടിടത്തിന് എതിര്‍വശത്തായാണു മണ്‍ത്തിട്ട രൂപപ്പെട്ടത്.
വര്‍ഷങ്ങള്‍ക്കുമുന്‍പ് റോഡ്പണിക്കായി ഇറക്കിയ മണ്ണും കല്ലുമൊക്കെ ചേര്‍ന്നാണു മണ്‍കൂന രൂപപ്പെട്ടത്. ഇതുകാരണം വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ എതിര്‍വശത്തുനിന്നു വരുന്ന വാഹനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. വാഹനങ്ങള്‍ ചീറിപ്പായുമ്പോള്‍ കാല്‍നടയാത്രക്കാരും റോഡരികിലൂടെ നടക്കാന്‍ പ്രയാസപ്പെടുകയാണ്. ഇവിടെ വളവായതിനാല്‍ പെട്ടെന്നാണ് റോഡരികിലെ ഉയര്‍ന്ന സ്ഥലം ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുക. ഇത് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ ഇവിടെ അപകടത്തില്പെടാനിടയാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."