വിദേശമദ്യഷാപ്പ് മാറ്റിസ്ഥാപിക്കാന്‍ കലക്ടറേറ്റിലേക്ക് ജനകീയ പ്രതിഷേധം
കോഴിക്കോട്: സിവില്‍സ്റ്റേഷനു സമീപം സ്വാതന്ത്ര്യസമരസേനാനി ഒ.പി രാമന്‍നായരുടെ പേരിലുള്ള റോഡില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വിദേശമദ്യഷാപ്പ് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും വയോധികരുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്ത മാര്‍ച്ച് ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍ ഉദ്ഘാടനം ചെയ്തു.
ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് നഗരസഭ നോട്ടിസ് നല്‍കി അടപ്പിച്ച ഷാപ്പ് വീണ്ടും തുറക്കുന്നതിന് കോടതി അനുമതി നല്‍കിയത് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. നാടിന്റെ സൈ്വര്യജീവിതം ഇല്ലാതാക്കി വിദ്യാലയം, ആരാധനാലയം, ഇടുങ്ങിയ റോഡ് എന്നിവയ്ക്കടുത്ത് ജനങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ മദ്യഷാപ്പ് തുടരുകയെന്നത് കേരളത്തിനു മൊത്തം അപമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താമരശ്ശേരി രൂപതാ മദ്യവിരുദ്ധസമിതി ഡയറക്ടര്‍ ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.സി ശോഭിത, പാറോപ്പടി സെന്റ് ആന്റണീസ് ഫെറോന വികാരി ഫാ. ജോസ് ഓലിയക്കാട്ട്, പ്രൊഫ. ടി.എം രവീന്ദ്രന്‍. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, മുന്‍ മേയര്‍ സി.ജെ റോബിന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ടി.സി ബിനുരാജ്, പി. കിഷന്‍ചന്ദ്, ജിഷാ ഗിരീഷ്, വിദ്യാ ബാലകൃഷ്ണന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."