HOME
DETAILS
MAL
ജെ.എന്‍.യു ഹോസ്റ്റല്‍ മുറിയില്‍ ഗവേഷക വിദ്യാര്‍ഥി മരിച്ച നിലയില്‍
backup
October 26 2016 | 03:10 AM
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജെ.എന്‍.യു ഹോസ്റ്റലില്‍ ഗവേഷക വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.
മണിപ്പൂര്‍ സ്വദേശിയായ ജെ.ആര്‍. ഫിലമോന്‍ എന്ന വിദ്യാര്‍ഥിയെയാണ് ബ്രന്മപുത്ര ഹോസ്റ്റല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു ദിവസമായി ഈ യുവാവിനെ കാണാനില്ലായിരുന്നു. മരണകാരണം വ്യക്തമല്ല.
ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളും സെക്യൂരിറ്റിയും ചേര്‍ന്ന് മുറി പരിശോധിച്ചപ്പോഴാണ് ഫിലമോനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജെ.എന്‍.യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രതിഷേധം തുടരുന്നതിനിടയിലാണ് വിദ്യാര്‍ഥിയുടെ മരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."