ഹവാല പണമിടപാട്: സഊദി പൗരനടക്കം നാലുപേര്‍ പിടിയില്‍
റിയാദ്: രാജ്യത്ത് നിന്നും വന്‍തോതില്‍ പണം ഇന്ത്യയിലെത്തിച്ച് ബംഗ്ലാദേശിലേക്ക് കടത്തുന്ന ഹവാല പണമിടപാട് സംഘത്തിലെ നാലു പേര്‍ സഊദി പൊലിസ് പിടിയില്‍. ഒരു സഊദി പൗരനും മൂന്നു ബംഗ്ലാദേശ് പൗരന്മാരുമടക്കം നാലു പേരെയാണ് സുരക്ഷാ വകുപ്പുകള്‍ പിടികൂടിയത്. അബഹ എയര്‍പോര്‍ട്ട് വഴി 20 ലക്ഷം റിയാല്‍ കടത്തുന്നതിനിടെ ബംഗ്ലാദേശ് പൗരന്റെ അറസ്റ്റാണ് മറ്റുള്ളവരെ പിടിക്കൂട്ടുന്നതിലേക്ക് നയിച്ചത്.
എയര്‍പോര്‍ട് വഴി ദുബായിലേക്ക് കടത്താന്‍ 2093500 റിയാലുമായാണ് ബംഗ്ലാദേശ് പൗരന്‍ വിമാനതാവളത്തില്‍ എത്തിയത്. സംശയം തോന്നിയ കസ്റ്റംസ് നടത്തിയ വിശദ പരിശോനയില്‍ 149000 റിയാല്‍ ഇയാളുടെ ഹാന്‍ഡ് ബാഗിലും കാലുകളില്‍ കെട്ടിവെച്ച നിലയില്‍ 1470000 റിയാലും രണ്ടു ലഗേജുകളിലായി 474500 റിയാലുമാണ് പിന്നീട് കണ്ടെത്തിയത്.
തുടര്‍ന്ന് ഇയാളെ പിടികൂടി നടത്തിയ അന്വേഷണത്തില്‍ മറ്റു രണ്ടു ബംഗ്ലാദേശ് പൗരന്മാരെയും സ്‌പോണ്‍സറായ സഊദി പൗരനെയും പിടികൂടുകയായിരുന്നു. ദുബായിലേക്ക് കടത്തുന്ന പണം അവിടെ നിന്നും ഇന്ത്യയിലേക്കും പിന്നീട് ബംഗ്ലാദേശിലേക്കും കടത്തുന്നതായാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. കഴിഞ്ഞ എട്ടു മാസത്തിനിടെ 32 തവണയാണ് ആദ്യം പിടിക്കപ്പെട്ട പ്രതി ദുബായിലേക്ക് വിമാനത്താവളം വഴി യാത്ര ചെയ്തത്. ഇതിനായി മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസയും സ്‌പോണ്‍സര്‍ ഇയാള്‍ക്ക് നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം കുഴല്‍പണ ഇടപാടിനെ തുടര്‍ന്ന് സഊദിയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 16 പേര്‍ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായിരുന്നു. 14 ബില്യണ്‍ റിയാലിന്റെ കുഴല്‍പണ ഇടപാടു കേസിലാണ് ഇന്ത്യന്‍ ഹൗസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ പോലീസ് വലയിലായത്. സംഘത്തില്‍ മലയാളികളുള്‍പ്പെടെ നിരവധി പേരെ പിടികൂടാനുണ്ടെന്നും സംശയമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."