സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നു: ബാലചന്ദ്രന്‍
എലപ്പുള്ളി: അധികാരത്തില്‍ കയറിയാല്‍ എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ അഞ്ചുമാസത്തിനുള്ളില്‍ ഓരോ ദിവസവും ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി.ബാലചന്ദ്രന്‍ പറഞ്ഞു. എലപ്പുള്ളി പഞ്ചായത്തിലെ പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസ് നേതാവുമായിരുന്ന ടി.ആര്‍. സുരേഷ്‌കുമാറിന്റെ ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ പേരില്‍ നിര്‍മിക്കുന്ന സ്മാരകമന്ദിര നിര്‍മാണത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. ചെന്താമരാക്ഷന്‍ അധ്യക്ഷനായി. സി.വി. ബാലചന്ദ്രന്‍ സ്മാരകമന്ദിരത്തിന്റെ തറക്കല്ലിടല്‍ നിവഹിച്ചു. വി.എസ്.വിജയരാഘവന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.ചന്ദ്രന്‍, കെ.അച്ചുതന്‍ എക്‌സ് എം.എല്‍.എ, എ. രാമസ്വാമി, വി. രാമചന്ദ്രന്‍, കളത്തില്‍ കൃഷ്ണന്‍കുട്ടി, സതീശന്‍ വട്ടപ്പാറ, എസ്.സുനില്‍കുമാര്‍, എ.ജാഫര്‍ അലി, ഡി.രമേശന്‍, എല്‍.വേലായുധന്‍, വി. മോഹന്‍ദാസ്, എം.സുരേഷ്, എം. ഹരിദാസ്, കെ. അയ്യപ്പന്‍, കെ.ജി. സരോജ, കെ. ശരവണകുമാര്‍, കെ.ഐ. സക്കീര്‍, എം. ഗണേശന്‍, എ.ചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."