ശാസ്ത്ര പ്രചാരണ പരിപാടി; വിദ്യാലയങ്ങള്‍ക്ക് അപേക്ഷിക്കാം
തിരുവല്ലയില്‍ 2017 ജനുവരി 28മുതല്‍ 30വരെ നടക്കുന്ന കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി കേരളം: ശാസ്ത്രം, ശാസ്ത്രപ്രതിഭകള്‍ എന്ന വിഷയത്തില്‍ സംസ്ഥാനത്തെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ പോസ്റ്റര്‍ പ്രദര്‍ശനം, പ്രഭാഷണങ്ങള്‍, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ സംഘടിപ്പിക്കും.
കേരളീയരായ ശാസ്ത്ര പ്രതിഭകളെയും അവരുടെ സംഭാവനകളെയും പരിചയപ്പെടുത്തുന്ന പോസ്റ്റര്‍ പ്രദര്‍ശനമാണ് തയാറാക്കുന്നത്. സഞ്ചരിക്കുന്ന ഈ പരിപാടിക്കു വേദിയൊരുക്കാന്‍ താല്‍പര്യമുള്ള യു.പി, ഹെസ്‌കൂളുകള്‍ക്ക് അപേക്ഷിക്കാം. വിദ്യാലയത്തില്‍ നടന്നുവരുന്ന ശാസ്ത്രപരിചയ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ അപേക്ഷയില്‍ ഉള്‍ക്കൊള്ളിക്കണം. അപേക്ഷകള്‍ കണ്‍വീനര്‍, പബ്ലിസിറ്റി, കേരള ശാസ്ത്ര കോണ്‍ഗ്രസ്, കെ.എഫ്.ആര്‍.ഐ. പീച്ചി, തൃശൂര്‍ 680 653 എന്ന വിലാസത്തില്‍ നവംബര്‍ പത്തിനു മുന്‍പു ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9847903430, 9400930968
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."